Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്പൂർണ്ണ മദ്യനിരോധനം ബീഹാറിൽ തലവേദന സൃഷ്ടിച്ചു തുടങ്ങിയോ? മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചുവെന്ന് റിപ്പോർട്ട്; മരിച്ചവരിൽ എഎസ്‌ഐയും

സമ്പൂർണ്ണ മദ്യനിരോധനം ബീഹാറിൽ തലവേദന സൃഷ്ടിച്ചു തുടങ്ങിയോ? മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചുവെന്ന് റിപ്പോർട്ട്;  മരിച്ചവരിൽ എഎസ്‌ഐയും

പട്‌ന: ഒറ്റയടിക്ക് നടപ്പാക്കിയ മദ്യ നിരോധനം ബീഹാറിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങൾ. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ടു പേർ മരിച്ചു. മരിച്ചവരിൽ ഒരു എഎസ്ഐയുമുണ്ട്. കുണ്ടാവ-ചെയിൻപൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ രഘുനന്ദൻ ബസ്രയാണ് പട്‌ന മെഡ്ക്കൽ കോളേജിൽ മരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു.

കത്തിഹാർ മെഡിക്കൽ കോളേജിൽ നാൽപ്പതുകാരനും മദ്യം കിട്ടാതെ മരണത്തിന് കീഴടങ്ങി. അതിഗുരുതരാവസ്തയിലാണ് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ നടപ്പിലാക്കിയ മദ്യ നിരോധനത്തെ തുടർന്ന് ബീഹാറിൽ മദ്യപന്മാർക്കിടയിൽ മാനസിക പ്രശ്‌നങ്ങൾ(ആൽക്കഹോൾ വിത്ട്രാവൽ സിൻഡ്രോം) ഉണ്ടാകുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ലഹരി വിമുക്ത കേന്ദ്രങ്ങളിലേയ്ക്ക് മദ്യപരുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് പത്ത് കിടക്കകൾ വീതമുള്ള 39 ലഹരി വിമുക്ത കേന്ദ്രങ്ങളാണ് സർക്കാർ പുതുതായി സ്ഥാപിച്ചത്. എന്നാൽ ഇതൊന്നും പര്യാപ്തമല്ലാത്ത സാഹചര്യമാണ്. ലഹരി തേടി ജനങ്ങൾ സോപ്പും പേപ്പറുമൊക്കെ കഴിക്കുന്ന വിധത്തിൽ ഗുരുതരമാണ് ബീഹാറിലെ അവസ്ഥ.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്നാണ് നിതീഷ് കുമാർ സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കി.

മദ്യ ഉപഭോഗം നിമിത്തം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളണ്. പാവപ്പെട്ടവരാണ് മദ്യത്തിന് അടിമകളാവുന്നതിൽ ഏറെയും. ഇത് കുടുംബബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും വിലങ്ങുതടിയാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

ഹോട്ടലുകളിലും ബാറുകളിലുമാണ് വിദേശമദ്യ വിൽപന പൂർണമായും നിരോധിച്ചത്. എന്നാൽ ആർമി കാന്റീനുകളിൽ മദ്യം ലഭിക്കും. 2015-16 ൽ മദ്യവില്പനയിലൂടെ 4000 കോടി രൂപയുടെ വരുമാനമാണ് ബിഹാർ സർക്കാരിന് ലഭിച്ചത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ മാത്രം വില്പനയിലൂടെ 2,000 കോടി രൂപക്ക് അടുത്ത് സർക്കാരിന് വരുമാനമുണ്ടായിരുന്നു.

മദ്യനിരോധനത്തിനു ശേഷം ബീഹാറിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത എത്രത്തോളം ഭീകരമായാണ് മദ്യം ബീഹാറിലെ സാമൂഹിക ജീവിതത്തെ ബാധിച്ചിരുന്നതെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP