Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ടു പേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ; 43 പേർക്കെതിരെ കേസ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രോഗം ഉടൻ ഭേദമാകുമെന്ന് ആശുപത്രി അധികൃതർ

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ടു പേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ; 43 പേർക്കെതിരെ കേസ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രോഗം ഉടൻ ഭേദമാകുമെന്ന് ആശുപത്രി അധികൃതർ

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. കൂടാതെ 43 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

നാമയ്ക്കൽ സ്വദേശി സതീഷ് കുമാർ, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ, ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡിഎംകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

അതേസമയം, ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഉടൻ രോഗം ഭേദമാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയലളിതയെ കാണാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി.സദാശിവവും ഇന്ന് ആശുപത്രിയിലെത്തിയിരുന്നു.

ജയയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് തമിഴ്‌നാട് പൊലീസ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കടുത്ത പനിയും നിർജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയലളിത. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളോ വിഡിയോയോ ഇതുവരെ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP