Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഏഴംഗ സംഘം ശ്രീലങ്കയിലേക്കു പോയത് അവധി ആഘോഷിക്കാൻ; രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അഞ്ചുപേരെക്കുറിച്ച് വിവരമൊന്നുമില്ല; സ്‌ഫോടനത്തിനിരയായ കർണാടകയിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസാമി

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഏഴംഗ സംഘം ശ്രീലങ്കയിലേക്കു പോയത് അവധി ആഘോഷിക്കാൻ; രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അഞ്ചുപേരെക്കുറിച്ച് വിവരമൊന്നുമില്ല; സ്‌ഫോടനത്തിനിരയായ കർണാടകയിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസാമി

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഈസ്റ്റർ ദിന പ്രാർത്ഥനകൾക്കിടെ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനപരമ്പരയിൽ അഞ്ച് ഇന്ത്യക്കാർ. മരിച്ചവരിൽ കർണ്ണാടകയിൽ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവർത്തകരും ഉൾപ്പെടുന്നു. അഞ്ച് ഇന്ത്യാക്കാർ ആക്രമണത്തിൽ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. കർണ്ണാടകയിലെ തുംഗൂരിൽ നിന്നുള്ള ജെഡിഎസ് പ്രവർത്തകരായ കെ ജി ഹനുമന്ദ് രായപ്പ, എ രംഗപ്പ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. കൊളംബോയിലെ ഹോട്ടലിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ച് ജെഡിഎസ് പ്രവർത്തകരെ കാണാതെയായി. കർണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ഈ മാസം 18നാണ് ഇവർ ശ്രീലങ്കയിലേക്ക് പോയത്.

കർണാട മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തുംകുരു സ്വദേശികളായ കെ. ജി. ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവണ്ണ, പുട്ടരാജു, മുനിയപ്പ, ലക്ഷ്മിനാരായണ, മാരഗൗഡ, ഹനുമന്തരായപ്പ, രംഗപ്പ എന്നിവരാണ് ശ്രീലങ്കയിലേയ്ക്ക പോയ ജെ.ഡി.എസ് പ്രവർത്തകർ. മറ്റ് അഞ്ചു പ്രവർത്തകരെക്കുറിച്ച് വിവരമില്ലെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധി ആഘോഷിക്കുന്നതിനാണ് ഏഴു പേരടങ്ങുന്ന ജെ.ഡി.എസ് പ്രവർത്തകരുടെ സംഘം കൊളംബോയിലേയ്ക്ക് പോയത്.

സ്ഫോടനം നടന്ന ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. സ്‌ഫോടനത്തിൽ ആറ് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 35 പേർ വിദേശികളാണ്. കാസർകോട് സ്വദേശിനിയായ റസീന ഖാദറും മരിച്ചവരിൽ ഉൾപ്പെടുന്നു. ശ്രീലങ്കൻ പൗരത്വമുള്ള കാസർകോട് സ്വദേശി റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്‌കരിക്കും.

കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഈസ്റ്റർ ദിനത്തിൽ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തൗഹീത് ജമാ അത് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. അക്രമികൾക്ക് വിദേശ ബന്ധം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേർ ഇതുവരെ അറസ്റ്റിലായി.

ചാവേറുകളാണ് പലയിടത്തും സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. ഇതിനിടെ കൊളംബോ വിമാനത്താവളത്തിന് സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയത് ഭീതി പടർത്തി. ബോംബ് പിന്നീട് നിർവീര്യമാക്കി. ശ്രീലങ്കയിൽ കർഫ്യൂ തുടരുകയാണ്. സമൂഹമാധ്യമങ്ങൾക്കും വിലക്കുണ്ട്. ആരാധനാലയങ്ങളുടെ അടക്കം സുരക്ഷ ശക്തമാക്കി. ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ ഉള്ള സംഘങ്ങൾ മെഡിക്കൽ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP