Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട രണ്ടുകുട്ടികൾ മരിച്ചത് ശ്വാസംകിട്ടാതെ ദാരുണമായി; മൂന്നാമത്തെ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു; മുംബൈയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമരണത്തിന് ഇടയാക്കിയത് വീട്ടുകാരുടെ അശ്രദ്ധ

കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട രണ്ടുകുട്ടികൾ മരിച്ചത് ശ്വാസംകിട്ടാതെ ദാരുണമായി; മൂന്നാമത്തെ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു; മുംബൈയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമരണത്തിന് ഇടയാക്കിയത് വീട്ടുകാരുടെ അശ്രദ്ധ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ അകപ്പെട്ട രണ്ട് കുട്ടികൾക്ക് ശ്വാസം കിട്ടാതെ ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് മരണപ്പെട്ടത്. അഞ്ച് വയസുള്ള ഒരു കുട്ടിയെ അവശനിലയിൽ കാറിൽ നിന്ന് പുറത്തെടുത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുൽധാനയിലെ ഗ്വാലിപുര മേഖലയിൽ താമസിച്ചിരുന്ന കുട്ടികൾ തിങ്കളാഴ്ച വൈകിട്ടാണ് കളിക്കാനായി പുറത്തേക്ക് പോയത്. പക്ഷേ രാത്രിയായിട്ടും കുട്ടികൾ തിരിച്ചു വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട്് മണിയോടെ സമീപത്തുള്ള പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. അസീം ഷെയ്ക് (3), ആദിൽ ഷെയ്ക് ജാമിൽ (5) എന്നിവർ കാറ് കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെ കുട്ടിക്ക് ശ്വാസം നിലച്ചിട്ടില്ലാത്തതിനാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികൾ പുറത്ത് കളിക്കാൻ പോയിട്ടും അവർ എവിടെ എന്ന് തിരക്കാനോ സമീപത്ത് തന്നെ ഉണ്ടോ എന്ന് നോക്കാൻ പോലും മാതാപിതാക്കൾ തയ്യാറാകാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. കളിക്കുന്നതിനിടയിൽ കാറ് തുറന്നു കിടക്കുന്നത് കണ്ടാകാം കുട്ടികൾ അതിൽ കയറിയതെന്നും തുടർന്ന് ഡോറുകൾ അടഞ്ഞത് കാരണം അവർക്ക് പുറത്ത് കടക്കാൻ സാധിച്ചിട്ടുണ്ടാകില്ലെന്നും പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP