Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണം; കശ്മീരിൽ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരരെ സുരക്ഷ സേന വധിച്ചു

കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണം; കശ്മീരിൽ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരരെ സുരക്ഷ സേന വധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരരെ സുരക്ഷ സേന വധിച്ചു. ദക്ഷിണ കശ്മീരിൽ അനന്ത്നാഗ് ജില്ലയിലെ സംഗമിലാണ് സംഭവം. സംഗമിലെ ബിജ്ബിഹാരയിൽ വെള്ളിയാഴ്ച രാത്രി സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ലഷ്‌കറിന്റെ പ്രാദേശിക കമാൻഡറായ ഫുർകാനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയതെന്നും രണ്ട് ഭീകരരെ വധിച്ചതായും ജമ്മു കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP