Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി; യുവതിയെ ബെൽറ്റുപയോഗിച്ച് മർദ്ദിച്ച സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ ഹർപൽ, ദിനേഷ് എന്നിവർ അറസ്റ്റിലാകുന്നത് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ; കഴിഞ്ഞ ഓക്ടോബറിൽ നടന്ന അക്രമം പുറത്തറിയുന്നത് കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ

യുവതിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി; യുവതിയെ ബെൽറ്റുപയോഗിച്ച് മർദ്ദിച്ച സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ ഹർപൽ, ദിനേഷ് എന്നിവർ അറസ്റ്റിലാകുന്നത് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ; കഴിഞ്ഞ ഓക്ടോബറിൽ നടന്ന അക്രമം പുറത്തറിയുന്നത് കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഫരിദാബാദ്: ഹരിയാനയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച പൊലീസ് സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. ബെൽറ്റുപയോഗിച്ച് യുവതിയെ മർദ്ദിച്ച സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ ഹർപൽ, ദിനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ബെൽറ്റുപയോഗിച്ച് യുവതിയെ മർദ്ദിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പൊലീസുകാർ ചേർന്ന് യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

പൊലീസിന്റെ ക്രൂരകൃത്യങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. യുവതിക്ക് നേരെയുണ്ടായ മർദ്ദനത്തിൽ പ്രതിഷേധിച്ച് ഹരിയാന പൊലീസിനെതിരെ സംസ്ഥാന വനിതാകമ്മിഷൻ രംഗത്തെത്തിയിരുന്നു.

തുടർന്ന് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടിയെടുത്തു. രണ്ടു ഹെഡ്‌കോൺസ്റ്റബിൾമാരെ സസ്‌പെന്റ് ചെയ്യുകയും മൂന്നു സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ പിരിച്ചു വിടുകയും ചെയ്തു. അറസ്റ്റിലായ ഹർപൽ, ദിനേഷ് എന്നിവരും പൊലീസ് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടവരിൽ ഉൾപ്പെടുന്നു.

ഹെഡ്‌കോൺസ്റ്റബിൾമാരായ ബാൽദേവ്, രോഹിത്, സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ കൃഷ്ണൻ, ഹർപൽ, ദിനേഷ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഫരീദാബാദിലെ ആദർശ് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP