Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മിക്കല്ല് കൊണ്ട് പെറ്റമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരിയായ മകൾ; എല്ലാ സഹായങ്ങളും ചെയ്ത് കൂടെ നിന്നത് സ്വന്തം ചേച്ചിയും; മൃതദേഹം കുളത്തിലെറിയാൻ ചുമതലപ്പെടുത്തിയത് കാമുകനെയും; പെൺമക്കളുടെ വഴിവിട്ട ബന്ധത്തെ എതിർത്ത കൽപ്പനയെ കൊലപ്പെടുത്തിയ വിവരം പുറംലോകം അറിയുന്നത് അയൽവാസികൾ പരാതി നൽകിയതോടെ

അമ്മിക്കല്ല് കൊണ്ട് പെറ്റമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരിയായ മകൾ; എല്ലാ സഹായങ്ങളും ചെയ്ത് കൂടെ നിന്നത് സ്വന്തം ചേച്ചിയും; മൃതദേഹം കുളത്തിലെറിയാൻ ചുമതലപ്പെടുത്തിയത് കാമുകനെയും; പെൺമക്കളുടെ വഴിവിട്ട ബന്ധത്തെ എതിർത്ത കൽപ്പനയെ കൊലപ്പെടുത്തിയ വിവരം പുറംലോകം അറിയുന്നത് അയൽവാസികൾ പരാതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഭർത്താവ് മരിച്ചിട്ടും പൊന്നുപോലെ വളർത്തിയ പെൺമക്കൾ ഒടുവിൽ അമ്മയുടെ ഘാതകരായത് പ്രണയത്തെ എതിർത്തതിന്റെ പേരിൽ. പശ്ചിമബംഗാളിലെ ജിയാഗഞ്ച് സ്വദേശിനി കൽപന ദേയ് സർക്കാറിനെയാണ് രണ്ട് പെൺക്കൾ ചേർന്ന് കാലപ്പെടുത്തിയത്. സംഭവത്തിൽ കൽപ്പനയുടെ മക്കളായ ശ്രേയ(18), റിഥിക(19) എന്നിവരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.

പുർബ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപികയായ കൽപ്പനയുടെ ഭർത്താവ് പന്ത്രണ്ട് കൊല്ലം മുമ്പാണ് മരിക്കുന്നത്. അതിന് ശേഷം അമ്മയാണ് ഇരുവരേയും വളർത്തിയത്. എന്നാൽ കൗമാരം പിന്നിട്ടതോടെ ഇരുവരുടെയും പോക്കിൽ മാതാവിന് ആശങ്കയായി. വഴിവിട്ട ബന്ധങ്ങളിൽ ചെന്നു ചാടുകയും പലപ്പോഴും ഇവരുടെ ആൺസുഹൃത്തുക്കൾ വീട്ടിലേക്ക് എത്തുകയും ചെയ്തതോടെ കൽപ്പന പെൺകുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അമ്മ തങ്ങളുടെ ജീവിതത്തിന് തടസ്സമാകുന്നു എന്ന് കണ്ടതോടെ പെൺകുട്ടികൾ ചേർന്ന് സ്വന്തം പെറ്റമ്മയെ ക്രൂരമായി കൊലപ്പെടുത്തി കുളത്തിൽ തള്ളുകയായിരുന്നു.

ഒക്ടോബർ ആറിന് രാത്രിയിലാണ് പെൺകുട്ടികൾ അമ്മയെ കൊലപ്പെടുത്തിയത്. അടുക്കളയിലെ അമ്മിക്കല്ലെടുത്ത് ശ്രേയയാണ് അമ്മയുടെ തലയിൽ അടിച്ചത്. ഇതിന് ചേച്ചിയായ റിഥികയുടെ സഹായം ഉപയോഗിച്ചു. അമ്മയുടെ മരണം ഉറപ്പാക്കിയതോടെ കാമുകന്റെ സഹായം തേടുകയായിരുന്നു. പിന്നീട് കാമുകനാണ് മൃതശരീരം കുളത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്.

ഒക്ടോബർ ഏഴിന് കൽപ്പനയെ കാണാനില്ലെന്ന് അയൽവാസികൾ ശ്രദ്ധിച്ചു. എന്നാൽ, അമ്മയെ കാണാതായിട്ടും മക്കൾ പരാതി നൽകാതിരുന്നതാണ് നാട്ടുകാർക്ക് സംശയത്തിനിടയാക്കിയത്. ഇതോടെ ഇവർ സംഭവം പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ആദ്യം ഇരുവരും തയ്യാറായില്ല. അമ്മാവന്റെ വീട്ടിൽ അമ്മ പോയെന്ന് കരുതിയാണ് പരാതി നൽകാത്തതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ശ്രേയയുടെ പ്രണയത്തെ എതിർക്കുകയും സുഹൃത്തുക്കൾ വീട്ടിൽ വരുന്നത് വിലക്കുകയും ചെയ്തതിനാലാണ് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കൽപ്പനയെ മക്കൾ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ശ്രേയയുടെ കാമുകൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP