Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കശ്മീരിലെ പുൽവാമയിൽ ഏറ്റമുട്ടൽ: സുരക്ഷാസേന രണ്ടുഭീകരരെ വകവരുത്തി; ഏറ്റുമുട്ടലുണ്ടായത് സുരക്ഷാസേനയുടെ തിരച്ചിലിനിടെ; അതിർത്തിയിൽ കനത്ത ജാഗ്രത

കശ്മീരിലെ പുൽവാമയിൽ ഏറ്റമുട്ടൽ: സുരക്ഷാസേന രണ്ടുഭീകരരെ വകവരുത്തി; ഏറ്റുമുട്ടലുണ്ടായത് സുരക്ഷാസേനയുടെ തിരച്ചിലിനിടെ; അതിർത്തിയിൽ കനത്ത ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അവന്തിപോറയിലെ പൻസ്ഗാം മേഖലയിൽ പ്രത്യേക വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

ഏറ്റുമുട്ടലിനു ശേഷം സുരക്ഷ സേന നടത്തിയ തിരച്ചിലിൽ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ നടത്തിയ തിരച്ചിലിലും ഏറ്റുമുട്ടലിലുമാണ് രണ്ടാമത്തെ ഭീകരനെ വധിച്ചത്. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ആഭ്യന്തര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രതയിലാണ് സൈന്യം. കഴിഞ്ഞ ദിവസം ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP