Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ രണ്ട് കടുവകൾ ട്രെയിനിടിച്ച് ചത്തു; ചന്ദ്രപൂർ-ഗോണ്ടിയ ട്രെയിൻ ഇടിച്ചതെന്നാണ് വിവരം; ചത്തത് ആറ് മാസം പ്രായമുള്ള കടുവ കുഞ്ഞുങ്ങൾ

മഹാരാഷ്ട്രയിൽ രണ്ട് കടുവകൾ ട്രെയിനിടിച്ച് ചത്തു; ചന്ദ്രപൂർ-ഗോണ്ടിയ ട്രെയിൻ ഇടിച്ചതെന്നാണ് വിവരം; ചത്തത് ആറ് മാസം പ്രായമുള്ള കടുവ കുഞ്ഞുങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് കടുവക്കുട്ടികൾ ചത്തു. ചന്ദാ ഫോർട്ട്-ഗോണ്ടിയ റെയിൽവേ ലൈനിലാണ് അപകടം ഉണ്ടായത്. ആറ് മാസത്തോളം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങളാണ് ചത്തത്. എഫ്ഡിസിഎം ചിച്ചപ്പള്ളി വനമേഖലയിലാണ് അപകടം ഉണ്ടായത്.

റെയിൽവേ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയോടെയാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇടിച്ച ട്രെയിൻ നിർത്തിയില്ല. തുടർന്ന് മറ്റൊരു ട്രെയിനിന്റെ ഡ്രൈവറാണ് റെയിൽവേയിൽ വിവരം അറിയിച്ചത്. മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കടുവകളുടെ മൃതദേഹം റെയിൽവേ പാളത്തിൽ നിന്നും മാറ്റി.

ഇത് രണ്ടാമത്തെ തവണയാണ് ഇതേ ട്രാക്കിൽ കടുവക്കുഞ്ഞുങ്ങൾ മരിക്കുന്നത്. 2013 ഏപ്രിൽ 14ന് സമാനമായ അപകടത്തിൽ ഒരു കടുവക്കുഞ്ഞ് മരിച്ചിരുന്നു. ഒരു കടുവയുടെ മുഖത്തും മറ്റേ കടുവയുടെ ദേഹത്തും ആണ് പരുക്കേറ്റത്. രണ്ടും പെൺകടുവകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഇവയുടെ അമ്മക്കടുവയെ സ്ഥലത്തെങ്ങും കണ്ടെത്താൻ വനംവകുപ്പിനായില്ല. കടുവക്കുഞ്ഞുങ്ങൾക്ക് പരുക്കേറ്റാലോ മരണപ്പെട്ടാലോ പൊതുവെ അമ്മക്കടുവകൾ സമീപത്ത് തന്നെ ഉണ്ടാവാറുണ്ട്.

അതേസമയം നവംബർ ആദ്യവാരം മഹാരാഷ്ട്രയിൽ നരഭോജി കടുവയെ വെടിവച്ചു കൊന്നിരുന്നു. യവത്മാൽ മേഖലയിൽവച്ചാണ് ആവണി എന്ന കടുവയെ കൊന്നത്. ഈ കടുവയ്ക്ക് പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. കടുവയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്നു സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആവണിയെ കൊന്നത്.

അതേസമയം ഒഡീഷയിലെ സാത്‌കോസിയ കടുവ സംരക്ഷണ കേന്ദ്രത്തിൽ ബുധനാഴ്ച കടുവ ചത്തുകിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. വേട്ടക്കാർ കെണി വച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കടുവ കൊല്ലപ്പെട്ടതെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. മറ്റൊരു കടുവ സംരക്ഷണ കേന്ദ്രത്തിൽ ഇവിടെ എത്തിച്ചതാണ് മഹാവീറിനെയെന്ന് വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നു. മധ്യപ്രദേശിലെ ബന്ധവർഗയിലെ കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ജൂണിൽ ഒഡീഷയിലെത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP