Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎസ് പൗരന്മാരായ അച്ഛനും മകനും ഡ്രോൺ പറത്തിയത് രാഷ്ട്രപതി ഭവന് മുകളിലൂടെ; സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയത് ഡൽഹി പൊലീസ്; ഡ്രോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഇരുവരും

യുഎസ് പൗരന്മാരായ അച്ഛനും മകനും ഡ്രോൺ പറത്തിയത് രാഷ്ട്രപതി ഭവന് മുകളിലൂടെ; സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയത് ഡൽഹി പൊലീസ്; ഡ്രോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഇരുവരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ പറത്തിയതിനെ തുടർന്ന് അച്ഛനും മകനുമായ രണ്ട് യുഎസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുഎസിൽ നിന്നുള്ള പീറ്റർ ജെയിംസ് ലിൻ, മകൻ ഗ്വിലോമേ ലീഡ്‌ബെറ്റർ ലിൻ എന്നിവരാണ് ഡ്രോൺ പറത്തിയത്.

ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകർത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഡ്രോണുകൾ പറത്തുന്നതിന് വിലക്കുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഡ്രോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യത്തെപ്പറ്റി തങ്ങൾക്ക് അറിയില്ലായിരുന്നു എന്ന് ഇരുവരും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP