Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഐടി ക്യാമ്പസിൽ രണ്ടു സ്ത്രീകൾ തൂങ്ങിമരിച്ച നിലയിൽ; വിവാഹിതയായ ഗവേഷക വിദ്യാർത്ഥിനിയുടെ ജഡം ഹോസ്റ്റലിൽ; പ്രൊഫസറുടെ ഭാര്യ സ്്റ്റാഫ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

ഐഐടി ക്യാമ്പസിൽ രണ്ടു സ്ത്രീകൾ തൂങ്ങിമരിച്ച നിലയിൽ; വിവാഹിതയായ ഗവേഷക വിദ്യാർത്ഥിനിയുടെ ജഡം ഹോസ്റ്റലിൽ; പ്രൊഫസറുടെ ഭാര്യ സ്്റ്റാഫ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസിൽ രണ്ടു സ്ത്രീകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിലെ പ്രൊഫസറുടെ ഭാര്യയും ഗവേഷക വിദ്യാർത്ഥിനിയുമാണ് മരണപ്പെട്ടത്. പുതുച്ചേരി സ്വദേശിയായ ഗവേഷക വിദ്യാർത്ഥിനി മഹേശ്വരിയെ ഹോസ്റ്റലിലും അസിസ്റ്റന്റ് പ്രൊഫസർ ഗണേശന്റെ ഭാര്യ വിജയലക്ഷ്മിയെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവങ്ങൾ തമ്മിൽ പരസ്പര ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചുവരികയാണ്.

വിവാഹിതയായ ഗവേഷക വിദ്യാർത്ഥിനി മഹേശ്വരി ആറു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. പഠനത്തിന്റെ ഭാഗമായി ഐഐടി ക്യാമ്പസിലെ ഹോസ്റ്റലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മഹേശ്വരിക്ക് 34 വയസുണ്ട്. ഏറെ അന്വേഷിച്ചിട്ടും മഹേശ്വരിയെ കാണാതായതോടെ ഹോസ്റ്റൽ റൂമിന്റെ വാതിലിന്റെ കീ ഹോളിലൂടെ നോക്കിയപ്പോഴാണ് മഹേശ്വരി റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഐഐടി ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏതെങ്കിലും തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് മഹേശ്വരി അസ്വസ്ഥയായിരുന്നെന്നു സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു. ഭർത്താവ് പാണ്ഡ്യരാജൻ മഹേശ്വരിയെ കാണാൻ ഹോസ്റ്റലിൽ വരാറില്ലായിരുന്നെന്നും ഇതിൽ അവൾ ദുഃഖിതയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു.

47 വയസുള്ള വിജയലക്ഷ്മിയെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മി ട്രിച്ചി സ്വദേശിനിയാണ്. വിജയലക്ഷ്മിക്കും ഗണേശനും രണ്ടു കുട്ടികളുണ്ട്. മൂത്ത കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിജയലക്ഷ്മി ആശങ്കാകുലയായിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു. ഇതേതുടർന്ന് മുമ്പും വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭർത്താവ് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് വിജയലക്ഷ്മി മരിച്ച വിവരം അറിഞ്ഞത്. മൃതദേഹങ്ങൾ രണ്ടും പോസ്റ്റുമോർട്ടത്തിനായി അയച്ചു. അസാധാരണ മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞവർഷം സെപ്റ്റംബറിലും ഒരു വിദ്യാർത്ഥി മദ്രാസ് ഐഐടി ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു. രണ്ടാംവർഷ എംടെക് വിദ്യാർത്ഥിയായിരുന്ന നാഗേന്ദ്രകുമാർ റെഡ്ഡിയാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP