Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു; മൂവർസംഘം അക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഝാൻസി : ഉത്തർപ്രദേശിലെ ഝാൻസിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് ചെറുപ്പക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ചെറുപ്പക്കാർതന്നെ പകർത്തിയ വീഡിയോ ഇൻർനെറ്റിൽ പ്രചരിച്ചതോടെ അക്രമികളെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർക്കുവേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

ജൂലായ് 12 നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസിന്റെ ഗൗരവം പൊലീസിന് മനസിലായത്. പെൺകുട്ടിയെ ബലമായി പിടിച്ചു വലിക്കുന്നതും പെൺകുട്ടി വീഡിയോ എടുക്കരുതെന്ന് പറഞ്ഞു കരയുന്നതും വീഡിയോയിലുണ്ട്.

പെൺകുട്ടി തന്റെ അമ്മയ്ക്ക് ഭക്ഷണം എത്തിക്കാൻ പോകുമ്പോൾ പ്രതികളിലൊരാൾ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ നാട്ടുകാരനായിരുന്നു ഇയാൾ. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആൾവാസമില്ലാത്ത സ്ഥലത്തുവച്ച് മറ്റുള്ളവരെത്തി പെൺകുട്ടിയെ കൈയേറ്റം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇവർ സ്ത്രീകളെ പിൻതുടർന്ന് ഉപദ്രവിക്കുന്നത് പരിവാണെന്നും നിരവധി കേസുകൾ ഇവർക്കെതിരെ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP