Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ പ്രക്ഷോഭകർക്കെതിരെ കരിനിയമം ചുമത്തി ഡൽഹി പൊലീസ്; യുഎപിഎ ചുമത്തിയത് ജെഎൻയു വിദ്യാർത്ഥിനി നടാഷ നർവാളിനെതിരെ

പൗരത്വ പ്രക്ഷോഭകർക്കെതിരെ കരിനിയമം ചുമത്തി ഡൽഹി പൊലീസ്; യുഎപിഎ ചുമത്തിയത് ജെഎൻയു വിദ്യാർത്ഥിനി നടാഷ നർവാളിനെതിരെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ കരിനിയമം ചുമത്തുന്ന കേന്ദ്രസർക്കാർ നയം തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് കാലത്തും യുഎപിഎ നിയമം ചുമത്തുന്നതാണ് ഡൽഹി പൊലീസ്. ഏറ്റവുമൊടുവിൽ പിഞ്ച്‌റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവ് നടാഷ നർവാളിനെതിരെ യു.എ.പി.എ ചുമത്തി.

ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർത്ഥിനിയുമാണ് നടാഷ. ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് നടാഷയെയും സുഹൃത്ത് ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്. കേസിൽ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു.

തൊട്ടുപിന്നാലെ ഡൽഹി കലാപത്തിൽ പങ്കുചേർത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസിൽ രണ്ടുദിവസം കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് ഗൂഢാലോചന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. ഇരുവരെയും ജൂൺ 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP