Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഡെൽഹിയിൽനിന്ന് 2500 രൂപയ്ക്ക് ഷിംലയിലേക്ക് പറക്കാം; കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാകുന്ന ഉഡാൻ സർവീസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; ആദ്യഘട്ടത്തിൽ ചെറുനഗരങ്ങളിലെ 43 വിമാനത്താവളങ്ങൾ; കേരളം പദ്ധതിക്ക് പുറത്ത്

ഇനി ഡെൽഹിയിൽനിന്ന് 2500 രൂപയ്ക്ക് ഷിംലയിലേക്ക് പറക്കാം; കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാകുന്ന ഉഡാൻ സർവീസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; ആദ്യഘട്ടത്തിൽ ചെറുനഗരങ്ങളിലെ 43 വിമാനത്താവളങ്ങൾ; കേരളം പദ്ധതിക്ക് പുറത്ത്

ന്യൂഡൽഹി: ഒരു മണിക്കൂർ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള (ഉഡാൻ) ആദ്യ വിമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷിംല-ഡൽഹി വിമാനമാണ് ഉഡാൻ പദ്ധതിക്കു കീഴിൽ വരുന്ന ആദ്യസർവീസ്. കഡപ്പ ഹൈദരാബാദ്, നന്ദേദ് ഹൈദരാബാദ് വിമാനസർവീസുകളും ഉഡാൻ പദ്ധതിക്കു കീഴിൽ മോദി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരനായ ഏതൊരാൾക്കും ഉഡാൻ സർവീസിലൂടെ വിമാനയാത്ര സാധിക്കുമെന്നും പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള വീക്ഷണത്തിന്റെ ഭാഗമാണ് ഇതെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാർക്കു താങ്ങാനാവുന്ന ചെലവിൽ വിമാനയാത്ര യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് ഉഡാൻ പദ്ധതി. ഉഡാനിന്റെ ഭാഗമായി ചെറു നഗരങ്ങൾക്കിടയിൽ ഒൻപതു മുതൽ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. എയർ ഇന്ത്യ ഉൾപ്പെടെ 11 വിമാനക്കമ്പനികളാണ് 43 ചെറു നഗരങ്ങളിലേക്കു സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ചെറുനഗരങ്ങളിലെ 43 വിമാനത്താവളങ്ങളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇതിൽ കേരളമില്ല. പകുതി സീറ്റുകൾക്കു പരമാവധി 2,500 രൂപ വരെയേ ഈടാക്കാവൂ. അവശേഷിക്കുന്നവയ്ക്കു വിപണി നിരക്കു വാങ്ങാം. ലാഭകരമല്ലാത്തതുകൊണ്ടു വിമാനക്കമ്പനികൾ സർവീസ് നടത്താൻ തയാറാകാത്ത മേഖലകളും നഗരങ്ങളും പദ്ധതിക്കു കീഴിൽ വരും. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണു പദ്ധതി നടത്തിപ്പു ചുമതല.

സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയാണു കമ്പനികളെ പദ്ധതിയിലേക്ക് ആകർഷിക്കുന്നത്. 500 കോടി രൂപയുടെ നഷ്ടപരിഹാര നിധിയാണു (വയബിലിറ്റി ഗ്യാപ് ഫണ്ട്‌വിജിഎഫ്) ഇതിനായി വ്യോമ മന്ത്രാലയം സമാഹരിക്കുക. ഇന്ധന വിലയിലെ ഏറ്റക്കുറച്ചിൽ വിലയിരുത്തി ഓരോ മൂന്നു മാസവും നഷ്ടപരിഹാരം പുതുക്കും.

വിമാന യാത്രക്കാരിൽനിന്ന് ഈടാക്കുന്ന നിശ്ചിത തുകയ്ക്കു പുറമെ കേന്ദ്രവും സംസ്ഥാനങ്ങളും പദ്ധതിക്കു നികുതിയിളവും പ്രോത്സാഹനങ്ങളും നൽകും. ചെറു നഗരങ്ങളുടെ 'കണക്ടിവിറ്റി' മുഖ്യ പ്രശ്‌നമല്ലാത്തതു കാരണമാണു കേരളം പദ്ധതിയിലില്ലാത്തത്. ഹുബ്ലി, മൈസുരു, വിദ്യാനഗർ (കർണാടകം), ഹോസുർ, നെയ്വേലി, സേലം (തമിഴ്‌നാട്), പുതുച്ചേരി എന്നിവ ഉഡാന്റെ ഭാഗമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP