Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനം പെട്ടെന്നാകാമെങ്കിൽ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വൈകിപ്പിക്കുന്നത് എന്തിന്? രാമ ക്ഷേത്രം നിർമ്മാണം 2050ലെ തെരഞ്ഞെടുപ്പിന് മുൻപാണോ എന്ന് തുറന്ന് പറയണം; ഏകീകൃത സിവിൽ കോഡ് ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുടെ അതേ സ്ഥിതി തന്നെ ക്ഷേത്ര നിർമ്മാണത്തിനും; ബിജെപിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

നോട്ട് നിരോധനം പെട്ടെന്നാകാമെങ്കിൽ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വൈകിപ്പിക്കുന്നത് എന്തിന്? രാമ ക്ഷേത്രം നിർമ്മാണം 2050ലെ തെരഞ്ഞെടുപ്പിന് മുൻപാണോ എന്ന് തുറന്ന് പറയണം; ഏകീകൃത സിവിൽ കോഡ് ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുടെ അതേ സ്ഥിതി തന്നെ ക്ഷേത്ര നിർമ്മാണത്തിനും; ബിജെപിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

പുണെ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മിക്കും എന്നത് ബിജെപിയുെട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാൽ ഇത് വൈകുന്നതിൽ ബിജെപിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. നോട്ട് നിരോധിക്കാനുള്ള തീരുമാനം അതിവേഗത്തിൽ കൈക്കൊള്ളാമെങ്കിൽ എന്തുകൊണ്ട് രാമക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

നോട്ടുനിരോധനത്തിനുള്ള തീരുമാനം പൊടുന്നനെയുള്ളതായിരുന്നു. എന്നാൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്നാണ് ബിജെപി പറയുന്നത്. ഏതു തിരഞ്ഞെടുപ്പിന് മുൻപ്? 2019ലെ തിരഞ്ഞെടുപ്പോ 2050ലെ തിരഞ്ഞെടുപ്പോ?- ഉദ്ധവ് താക്കറെ പരിഹസിച്ചു. ബിജെപിയുടെ മറ്റു നയങ്ങളായ ഏകീകൃത സിവിൽ കോഡ്, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുടെ അതേ സ്ഥിതിതന്നെയാണ് രാമക്ഷേത്ര നിർമ്മാണത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

രാമക്ഷേത്ര നിർമ്മാണം എന്ന സുപ്രധാന വിഷയത്തിൽ ഒരു ചർച്ചയും നടക്കുന്നില്ല. അതേക്കുറിച്ച് എല്ലാവരും മറന്ന മട്ടാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതേയുള്ളൂ. എന്തുകൊണ്ട് ചെയ്യുന്നില്ല?- അദ്ദേഹം ചോദിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ബിജെപി ഇതു നിഷേധിച്ചു. ഇത്തരമൊരു വിഷയം പാർട്ടിയുടെ അജണ്ടയിൽ പോലും ഇല്ലെന്നും ബിജെപി ഔദ്യോഗിക ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP