Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹിയിൽ ബിജെപിക്ക് വിനയായി ശബരിമല; സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ദളിത് നേതാവ് പാർട്ടി വിട്ടു; സിറ്റിങ് സീറ്റ് മത്സരിക്കാൻ ലഭിക്കാത്തിൽ പ്രതിഷേധിച്ച് ഉദിത് രാജ്; ബിജെപിയോട് ഗുഡ്‌ബൈ പറഞ്ഞത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളും ജയിക്കുന്നതിന് വഴിയൊരുക്കിയ നേതാവ്

ഡൽഹിയിൽ ബിജെപിക്ക് വിനയായി ശബരിമല; സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ദളിത് നേതാവ് പാർട്ടി വിട്ടു; സിറ്റിങ് സീറ്റ് മത്സരിക്കാൻ ലഭിക്കാത്തിൽ പ്രതിഷേധിച്ച് ഉദിത് രാജ്; ബിജെപിയോട് ഗുഡ്‌ബൈ പറഞ്ഞത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റുകളും ജയിക്കുന്നതിന് വഴിയൊരുക്കിയ നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപിക്ക് ഡൽഹിയിൽ തിരിച്ചടി. ലോക്‌സഭ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി എംപി ഉദിത് രാജ് പാർട്ടി വിടാൻ തീരുമാനിച്ചു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹാൻസിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദിത് രാജിന്റെ തീരുമാനം. സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

'ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നൽകിയില്ലെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയും', എന്ന് ഉദിത് രാജ് രാവിലെ ട്വീറ്റ് ചെയ്തു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള എംപിയാണ് ഉദിത് രാജ്. ബിജെപി ഡൽഹിയിലെ ഏഴു സീറ്റുകളിലേക്കും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉദിത് രാജിന് പട്ടികയിൽ ഇടംപിടിക്കാനായില്ല. ഇതിനെ തുടർന്നാണ് പാർട്ടി വിടാനുള്ള ഉദിതിന്റെ തീരുമാനം.

തന്റെ വീക്ഷണങ്ങൾ പരസ്യമായി പ്രഖ്യാപിക്കുക വഴി കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിക്ക് അനഭിമതനായി മാറിയ ഉദിത് രാജിനെ തഴഞ്ഞ് ഗായകനായ ഹൻസ്‌രാജ് ഹൻസിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഉദിത് രാജ് ബിജെപി വിട്ടത്. 'ഞാനല്ല, പാർട്ടി വിട്ടത്. പാർട്ടി എന്നെയാണ് വെടിഞ്ഞത്' - എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/ എസിടി ചെയർമാൻ കൂടിയായ ഉദിത് രാജ് പറഞ്ഞു.

2014 ഫെബ്രുവരിയിൽ ഇന്ത്യൻ ജസ്റ്റിസ് പാർട്ടിയെന്ന തന്റെ സ്വന്തം പാർട്ടി ബിജെപിയിൽ ലയിപ്പിച്ചാണ് ഉദിത് രാജ് ഡൽഹിയിൽ മത്സരിച്ച് ജയിച്ചത്. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്ക് പരിപൂർണ വിജയം നേടാനായത് ഉദിത് രാജിന്റെ പിന്തുണയോട് കൂടിയാണ്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തതുമുതൽ ഉദിത് രാജ് ബിജെപിക്ക് അനഭിമതനാകുകയായിരുന്നു. ശബരിമല വിഷയത്തെ അനുകൂലിച്ചതുകൊണ്ടാണോ തന്നെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും ഉദിത്‌രാജ് ആവശ്യപ്പെട്ടു. ബിജെപിയിൽ താൻ ജാതി വിവേചനത്തിന് ഇരയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP