Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? രാജ്യത്തെ 21 വ്യാജ സർവ്വകലാശാലകളിൽ ഒന്ന് കേരളത്തിൽ നിന്നും; സത്യം അറിയാതെ ഇരുളടയുന്നത് അനേകം വിദ്യാർത്ഥികളുടെ ഭാവി

കേരളത്തിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? രാജ്യത്തെ 21 വ്യാജ സർവ്വകലാശാലകളിൽ ഒന്ന് കേരളത്തിൽ നിന്നും; സത്യം അറിയാതെ ഇരുളടയുന്നത് അനേകം വിദ്യാർത്ഥികളുടെ ഭാവി

കോയമ്പത്തൂർ: പെട്ടിക്കട പോലെ യൂണിവേഴ്‌സിറ്റികളും രാജ്യത്ത് സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി.). രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി.) കണ്ടെത്തി. ഈ വ്യാജ സർവകലാശാലകളുടെ പട്ടികയും യുജിസി. പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം കേരളത്തിലുമുണ്ട് ഒരു വ്യാജൻ. സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി.

കേന്ദ്ര/സംസ്ഥാന/പ്രൊവിൻഷ്യൽ നിയമപ്രകാരം സ്ഥാപിച്ച സർവകലാശാലകളേയും നിയമത്തിലെ മൂന്നാം സെക്ഷൻ പ്രകാരം സർവകലാശാലാ പദവി നൽകിയ സ്ഥാപനങ്ങളെയും മാത്രമേ സർവകലാശാല എന്നു വിളിക്കാവൂ എന്നാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ ആക്ട്1956 അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവയാണ് വ്യാജന്മാർ. ഇവയെ കുറിച്ചുള്ള പരാതി സജീവമായ സാഹചര്യത്തിലാണ് പേരുവിവരങ്ങൾ യുജിസി പുറത്തുവിട്ടത്.

കേരളത്തിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയും ഇതിനോടകം അനേകം വിദ്യാർത്ഥികളെ പറ്റിച്ചിട്ടുണ്ട്. വ്യാജ യൂണിവേഴ്‌സിറ്റികളിൽ എട്ടെണ്ണം ഉത്തർപ്രദേശിലും ആറെണ്ണം ഡൽഹിയിലുമാണ്. വ്യാജ സർവകലാശാലകളുടെ പട്ടിക ഇങ്ങനെ:

1. മൈഥിലി യൂണിവേഴ്‌സിറ്റി, ദർഭംഗ, ബിഹാർ, 2. വരൺസേയ സാൻസ്‌ക്രിത് വിശ്വവിദ്യാലയ, ഡൽഹി, 3. കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഡൽഹി, 4. യുണൈറ്റഡ് നേഷൻസ്‌യൂണിവേഴ്‌സിറ്റി, ഡൽഹി, 5. വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, ഡൽഹി, 6. എ.ഡി.ആർസെൻട്രൽ ജുറീഡിഷ്യൽ യൂണിവേഴ്‌സിറ്റി, ഡൽഹി, 7. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ്, ഡൽഹി, 8. ബദഗ്‌നവി സർക്കാർ വേൾഡ് ഓപ്പൺ എജ്യൂക്കേഷണൽ സൊസൈറ്റി, ബൽഗാം, കർണാടക, 9. സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം, കേരളം, 10. കേസർവാണി വിദ്യാപീഠ്, ജബൽപൂർ, മധ്യപ്രദേശ്, 11. രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര, 12. ഡി.ഡി.ബി. സാൻസ്‌ക്രിത് യൂണിവേഴ്‌സിറ്റി, പുതൂർ, ട്രിച്ചി, തമിഴ്‌നാട്, 13. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത, പശ്മിബംഗാൾ, 14. മഹിള ഗ്രാമ വിദ്യാപീഠ്, അലഹബാദ്, യു.പി, 15. ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹബാദ്, യു.പി, 16. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്‌സ് ഹോമിയോപതി, കാൺപൂർ, യു.പി, 17. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, അലിഗഡ്, യു.പി, 18. ഉത്തർപ്രദേശ് വിശ്വവിദ്യാലയ, യു.പി, 19. മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിദ്യാലയ, പ്രതാപ്ഗഡ്, യു.പി, 20. ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷദ്, നോയിഡ ഫേസ് 2, യു.പി, 21. ഗുരുകുൽ വിശ്വവിദ്യാലയ, മഥുര, യു.പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP