Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാർ കാർഡ് സ്മാർട്ടാക്കാൻ ലാമിനേറ്റ് ചെയ്താൽ പണി കിട്ടും! ലാമിനേറ്റ് ചെയ്തു നൽകി പണം തട്ടുന്നവർ സജീവമെന്ന മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ; ക്യുആർ കോഡ് പ്രവർത്തനരഹിതമാകാൻ സാധ്യത കൂടുതൽ

ആധാർ കാർഡ് സ്മാർട്ടാക്കാൻ ലാമിനേറ്റ് ചെയ്താൽ പണി കിട്ടും! ലാമിനേറ്റ് ചെയ്തു നൽകി പണം തട്ടുന്നവർ സജീവമെന്ന മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ; ക്യുആർ കോഡ് പ്രവർത്തനരഹിതമാകാൻ സാധ്യത കൂടുതൽ

ന്യൂഡൽഹി: ആധാർ കാർഡ് ഭംഗിയായി സൂക്ഷിക്കാൻ ലാമിനേറ്റ് ചെയ്തു സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ്. ലാമിനേറ്റ് ചെയ്തു നൽകി പണം തട്ടുന്നവർ സജീവമെന്ന് മുന്നറിയിപ്പു നൽകി. ആധാർ കേടുപാടു പറ്റാതിരിക്കാനെന്ന പേരിൽ ഇത്തരത്തിൽ ലാമിനേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സവിശേഷ തിരിച്ചറിയൽ അഥോറിറ്റി (യുഐഡിഎഐ). ആധാർ കാർഡ് പ്ലാസ്റ്റിക് പ്രതലത്തിൽ അച്ചടിക്കുന്നതിനും ലാമിനേറ്റ് ചെയ്യുന്നതിനും 50 രൂപ മുതൽ 300 രൂപ വരെ ഈടാക്കുന്നുണ്ട്.

എന്നാൽ കാർഡ് കൈമാറുമ്പോൾ ആധാർ നമ്പർ ഉൾപ്പെടെയുള്ളവ അനാവശ്യമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. കാർഡിനു കേടുപാടു പറ്റുമെന്നതിനാൽ ലാമിനേറ്റ് ചെയ്യേണ്ടതില്ല. വെബ്‌സൈറ്റിൽനിന്നു ലഭിക്കുന്ന ആധാർ കാർഡോ മൊബൈൽ ആധാറോ എല്ലാം ഇതിനു പകരം ഉപയോഗിക്കാം. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ അഥോറിറ്റി വെബ്‌സൈറ്റിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള പ്രിന്റ് പോലും യഥാർഥ ആധാർ കാർഡിനു സമാനമാണെന്നും അധികൃതർ പറഞ്ഞു.

സ്മാർട്ട് ആധാർ കാർഡ് എന്നൊന്നില്ലെന്നും പി.വി സി പ്ലാസ്റ്റിക് കവറുകളിലാക്കി ആധാർ കാർഡിനെ സ്മാർട്ടാക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിറ്റി അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സിഇഒ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു. ആധാർ കാർഡ് സ്മാർട്ട് ആക്കുന്നതു വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യുആർ കോഡ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. ഇതിലെ വിവരം ചോരാനും ഇടയാകും. ആധാർ കാർഡ് നഷ്ടപെടുകയാണെങ്കിൽ വെബ് സൈറ്റിൽ നിന്നു വീണ്ടും അതു ഡൗൺ ലോഡ് ചെയ്തെടുക്കാം. ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റ് ഔട്ട് ആധാർ ആയി എവിടെയും അംഗീകരിക്കും.

ചില സ്ഥലങ്ങളിൽ 50 രൂപ മുതൽ 300 രൂപ വരെ വാങ്ങി പലരും ആധാർ കാർഡ് സ്മാർട്ട് ആക്കി നൽകുന്നുണ്ട്. തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിൽ. ഇത് കുറ്റകരമാണ്. ആധാർ കാർഡ് പ്ലാസ്റ്റിക്, പി.വി സി ലാമിനേഷൻ നടത്തുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും 2006ലെ ആധാർ ആക്റ്റ് പ്രകാരവും നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP