Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് യു.ഐ.ഡി.ഐയുടെ താൽക്കാലിക വിലക്ക്; ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും സാധിക്കില്ല

ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് യു.ഐ.ഡി.ഐയുടെ താൽക്കാലിക വിലക്ക്; ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും സാധിക്കില്ല

മുംബൈ: ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് താൽക്കാലിക വിലക്ക്. യു.ഐ.ഡി.ഐയാണ് പ്രമുഖ മൊബൈൽ സേവന ദേതാക്കളായ കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോൺ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്താകളുടെ വിവരങ്ങൾ ഉപയോഗിച്ച് അനുവാദമില്ലാതെ എയർടെൽ പേയ്മന്റെ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ പേയ്മന്റെ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തത് ആധാർ നിയമങ്ങളുടെ ലംഘനമാണെന്നാണ് യു.ഐ.ഡി.എ.ഐ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് എയർടെല്ലിന് താൽക്കാലിക വിലക്കേർപ്പെടുത്താനുള്ള തീരുമാനം എജൻസി എടുത്തത്.

എയർടെൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം നിരവധി പേരുടെ ഗ്യാസ് സബ്‌സിഡി കമ്പനിയുടെ പേയ്മന്റെ് ബാങ്കിലേക്ക് പോയതായി പരാതികൾ ഉയർന്നിരുന്നു. 23 ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ ഓപ്പൺ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ യു.ഐ.ഡി.എ.ഐക്ക് ലഭിക്കുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവനുസരിച്ച് എയർടെല്ലിന് തങ്ങളുടെ ഉപയോക്താകളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കുകയില്ല. ആധാർ ഉപയോഗിച്ച് പേയ്മന്റെ് ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനും വിലക്ക് ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP