Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ നീക്കം വിജയം കാണുമോ? ബാങ്കുകളെ പറ്റിച്ച് 9000 കോടിയുമായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാമെന്ന് ബ്രിട്ടൻ; രേഖകൾ കൈമാറണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു

കേന്ദ്ര സർക്കാർ നീക്കം വിജയം കാണുമോ? ബാങ്കുകളെ പറ്റിച്ച് 9000 കോടിയുമായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാമെന്ന് ബ്രിട്ടൻ; രേഖകൾ കൈമാറണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: നിരവധി ബാങ്കുകളെ കബളിപ്പിച്ച് 9000 കോടി രൂപയുമായി ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ വീണ്ടും ഇന്ത്യയിലെത്തുമോ? വിവാദ വ്യവസായിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മല്യയെ ഇന്ത്യക്ക് കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൻ അറിയിച്ചു. എന്നാൽ, മല്യയുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് കൈമാറണമെന്ന ഡിമാൻഡ് കൂടി ബ്രിട്ടൻ മുന്നേട്ടു വച്ചിട്ടുണ്ട്.

വായ്പ നൽകിയ ബാങ്കുകളെ വഞ്ചിച്ച് 2016 മാർച്ച് രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇന്ത്യ യുകെ മ്യുച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റിയുടെ (MLAT) ഭാഗമായി മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുംബൈ പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി ഇത് അംഗീകരിച്ചതിന്റെ രേഖയാണ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു സമർപ്പിച്ചത്.

ബ്രിട്ടനിൽനിന്നുള്ള അഞ്ചംഗ പ്രതിനിധിസംഘം ഇക്കാര്യത്തിൽ ഇന്നലെയും ഇന്നുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെയും സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെയും പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ യുകെ പ്രധാനമന്ത്രി തെരേസാ മേയുടെ ഇന്ത്യാ സന്ദർശനവേളയിൽ ഇക്കാര്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. മല്യ ഉൾപ്പെടെ 60 പേരെ കൈമാറണമെന്ന് ഇന്ത്യ നവംബറിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ 17 പേരെ കൈമാറണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു.

ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നും 720കോടി രൂപ ലോണെടുത്ത് തിരിച്ചടക്കാത്ത കേസിൽ കഴിഞ്ഞയാഴ്ച മല്യയ്ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്യയുടെ ട്വീറ്റും വാർത്തകളിൽ നിരഞ്ഞിരുന്നു. യുപിഎയും എൻഡിഎയും തട്ടിക്കളിക്കുന്ന ഫുട്ബോളാണ് താനെന്ന് മല്യ ട്വീറ്റ് ചെയ്തിരുന്നു.

'എന്നെയൊരു പിച്ചായി ഉപയോഗിക്കുകയാണ് മാദ്ധ്യമങ്ങൾ. ഞാനാണ് ആ ഫുട്ബോൾ. രണ്ട് ഭീമന്മാരായ ടീമുകൾ, യു.പി.എയും എൻ.ഡി.എയും, തട്ടിക്കളിക്കുകയാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഇവിടെ റഫറികളില്ല.' എന്നാണ് മല്യയുടെ ട്വീറ്റ്. തനിക്കും കിങ്ഫിഷർ എയർലൈനിനുമെതിരെ നടക്കുന്ന സിബിഐ അന്വേഷണങ്ങളെയും മല്യ വിമർശിക്കുന്നുണ്ട്. 'സിബിഐയുടെ ആരോപണങ്ങൾ കേട്ട് ഞാൻ ഞെട്ടി. എല്ലാം തെറ്റാണ്. തെറ്റുദ്ധരിപ്പിക്കപ്പെട്ടതാണ്. ഈ പൊലീസുകാർക്ക് ബിസിനസിനെയും എക്ണോമിക്സിനെയും കുറിച്ച് എന്തറിയാം?' എന്നും മല്യ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP