Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് വളരെ പൈശാചികവും ഭയാനകവുമായ സംഭവം; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നുവെന്നും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ; കത്വ സംഭവത്തിൽ ബിജെപി ബാന്ധവം വിടണമെന്ന് വാദിച്ച് പിഡിപിയിലെ ഭൂരിഭാഗം നേതാക്കളും; മോദി ഭരണകാലത്തെ ഏറ്റവും വലിയ ക്രൂരതയിൽ തലകുനിച്ച് രാജ്യം

ഇത് വളരെ പൈശാചികവും ഭയാനകവുമായ സംഭവം; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നുവെന്നും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ; കത്വ സംഭവത്തിൽ ബിജെപി ബാന്ധവം വിടണമെന്ന് വാദിച്ച് പിഡിപിയിലെ ഭൂരിഭാഗം നേതാക്കളും; മോദി ഭരണകാലത്തെ ഏറ്റവും വലിയ ക്രൂരതയിൽ തലകുനിച്ച് രാജ്യം

ന്യൂയോർക്ക്: ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്ത സംഭവത്തിൽ ആഗോള തലത്തിൽ തന്നെ വലിയ പ്രതിഷേധം ഉയരുന്നു. പീഡനത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലും പ്രതിഷേധം രേഖപ്പെടുത്തി. എട്ടുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം പൈശാചികമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇതിനിടെ ജമ്മുവിലും സർക്കാരിനെതിരെ വലിയ പ്രക്ഷോഭമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കശ്മീരിൽ ബിജെപി. സഖ്യം ഉപേക്ഷിക്കണമെന്ന് ഭരണത്തിന് നേതൃത്വം നൽകുന്ന പി.ഡി.പിയിലെ ഒരു വിഭാഗംതന്നെ ആവശ്യപ്പെട്ടു. മുസ്‌ളീം ബാലികയെ ഇത്തരത്തിൽ കൊലപ്പെടുത്തിയതോടെ ബിജെപി-പിഡിപി ബന്ധം ഉലയുന്ന സാഹചര്യലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. വിഷയം ചർച്ചചെയ്യാൻ ഭരണകക്ഷി പ്രതിനിധികളുടെ യോഗവും ഇന്ന് നടക്കും.

ക്വത്വ സംഭവത്തെ ഭയാനകം എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് വിശേഷിപ്പിച്ചത്. പീഡനക്കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവത്തിൽ നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചാണ് പ്രതികരണം. മോദി ഭരണകാലത്തെ ഏറ്റവും വലിയ നാണക്കേടായി ഈ സംഭവം മാറിയിരിക്കുന്നു എന്നാണ് പൊതുവിൽ വിലയിരുത്തൽ. രാജ്യത്ത് ഇത്രയും ക്രൂരമായൊരു സംഭവം ഉണ്ടാവുകയും പ്രതികൾക്ക് ബിജെപിയുമായുള്ള അടുത്തബന്ധം വ്യക്തമാകുകയും ചെയ്തതോടെ ഇതിനെ പ്രതിരോധിക്കാൻ പോലും ആകാത്ത സ്ഥിതിയിൽ ആണ് ബിജെപി നേതൃത്വവും.

അതേസമയം, കത്വ പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാർച്ചിൽ രണ്ട് ബിജെപി മന്ത്രിമാർ പങ്കെടുത്തത് കശ്മീരി ജനതയോടുള്ള വെല്ലുവിളിയാന്ന് ചൂണ്ടിക്കാട്ടിയാണ് പിഡിപി ബിജെപിക്ക് എതിരെ തിരിഞ്ഞിട്ടുള്ളത്. കശ്മീരി ജനതയുടെ വികാരം മാനിച്ച് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം പിഡിപിയിൽ ശക്തമാണ്. ശ്രീനഗറിൽ ഇന്ന് ചേരുന്ന യോഗം നിലവിലെ സാഹചര്യം ചർച്ച ചെയ്യാനും കടുത്ത നിലപാടിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. പാർട്ടിയുടെ നിലപാട് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ബിജെപി നേതൃത്വത്തെ അറിയിക്കും.

സഖ്യം വിടണമോ എന്ന തീരുമാനം പിന്നീടുണ്ടാകുമെന്നാ്ണ് സൂചന. എന്നാൽ, സഖ്യത്തിൽ പ്രശ്‌നങ്ങളിലെന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ജമ്മുവിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. ശ്രീനഗറിലെത്തിയ റാം മാധവ്, ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സ്ഥിതി നിയന്ത്രണത്തിലല്ലെന്ന് വ്യക്തമാണ്. ദേശീയ തലത്തിലും ആഗോളതലത്തിലും വരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ മോദിക്കും കേന്ദ്രസർക്കാരിനും തലകുനിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് ഈ സംഭവത്തോടെയെന്നാണ് പൊതുവിൽ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP