Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലെ 40 കോടി തൊഴിലാളികൾക്ക് ജോലി ഇല്ലാതാവും; രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധിയിൽ: രാജ്യം നീങ്ങുക കടുത്ത ദാരിത്രത്തിലേക്ക്

ഇന്ത്യയിലെ 40 കോടി തൊഴിലാളികൾക്ക് ജോലി ഇല്ലാതാവും; രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധിയിൽ: രാജ്യം നീങ്ങുക കടുത്ത ദാരിത്രത്തിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ലോകം മുഴുവൻ പടരുമ്പോൾ അത് പ്രതിസന്ധിയിലാക്കുന്നത് ആരോഗ്യ മേഖലയേയും ജനങ്ങളേയും മാത്രമല്ല. ജനങ്ങളുടെ നിലനിൽപ്പിനെ തന്നെയാണ്. രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നത്. ഇതിന്റെ തിരിച്ചടികൾ ഇന്ത്യയിലും താമസിയാതെ വലിയ തോതിൽ ന്നനെ പ്രകടമാകും. ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നാണ് അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ (ഐ.എൽ.ഒ.) റിപ്പോർട്ട്.

രാജ്യം കടുത്ത ദാരിദ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതാണ് ജനങ്ങൾക്ക് തിരിച്ചടിയാവുക. കോവിഡിനെ അതിജീവിച്ചാലും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും ആയിരിക്കും ഇന്ത്യയിലെ ജനങ്ങളെ കാത്തിരിക്കുക എന്ന് ചുരുക്കും.അടച്ചിടലിനെത്തുടർന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി 'സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി'യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

യു.എന്നിനു കീഴിലുള്ള ഐ.എൽ.ഒ.യുടെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ 19.5 കോടി മുഴുവൻസമയ ജോലികൾ ഇല്ലാതാവും. ജൂലായ് മുതലുള്ള രണ്ടാംപാദത്തിൽ ആഗോളതലത്തിൽ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവൻസമയ ജോലികൾ ഇല്ലാതാവും. ഇന്ത്യയിൽ 22 ശതമാനം പേർ മാത്രമാണ് സ്ഥിരംശമ്പളമുള്ള ജോലികൾ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോൾ വേണമെങ്കിൽ നഷ്ടപ്പെടാവുന്ന തൊഴിലുകൾ ചെയ്യുന്നവരാണെന്നും ഐ.എൽ.ഒ.യുടെ റിപ്പോർട്ടിൽ പറയുന്നു.

വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്നതിനാൽ ഒന്നിച്ചുള്ള അതിവേഗത്തിലുള്ള നടപടികൾ വേണ്ടിവരുമെന്ന് ഐ.എൽ.ഒ. ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു. ഒരുരാജ്യം പരാജയപ്പെട്ടാൽ അത് എല്ലാവരുടെയും പരാജയമാകും. ഇന്ത്യ, നൈജീരിയ, ബ്രസീൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാൻ പോകുന്നത്.

ആഗോളതലത്തിൽ അഞ്ചിൽ നാലുപേരുടെയും (81 ശതമാനം) തൊഴിൽസ്ഥലങ്ങൾ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. ലോകത്ത് 200 കോടിയാളുകൾ അസംഘടിത (അനൗപചാരിക) മേഖലയിലാണു തൊഴിലെടുക്കുന്നത്. ഇവരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. അറബ് മേഖലയിൽ 8.1 ശതമാനവും (50 ലക്ഷം തൊഴിലുകൾ) യൂറോപ്പിൽ 7.8 ശതമാനവും (1.2 കോടി) ഏഷ്യ-പസഫിക് മേഖലയിൽ 7.2 ശതമാനവും (12.5 കോടി) ജോലികൾ ഇല്ലാതാവും.

കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യസേവനം, നിർമ്മാണം, ചില്ലറവിൽപ്പന, ബിസിനസ്-അഡ്‌മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ എന്നീ മേഖലകളെയാകുമെന്നും റിപ്പോർട്ടിലുണ്ട്.

തൊഴിലില്ലായ്മ മൂന്നുമടങ്ങു വർധിച്ചതായി 'സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ ഇക്കോണമി'യുടെ കണക്കുകൾ പറയുന്നു. മാർച്ച് 29-ന് അവസാനിച്ച ആഴ്ചയിൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ 30 ശതമാനമാണു കൂടിയത്. മാർച്ച് 22-ന് അവസാനിച്ച ആഴ്ച തൊഴിലില്ലായ്മ 8.7 ശതമാനം മാത്രമായിരുന്നു.

ഗ്രാമീണമേഖലയിൽ ഇതേ കാലയളവിൽ യഥാക്രമം 21 ശതമാനവും 8.3 ശതമാനവുമാണ് തൊഴിലില്ലായ്മ. മൊത്തത്തിലുള്ള തൊഴിലില്ലായ്മ 8.4 ശതമാനത്തിൽനിന്ന് 23.8 ശതമാനമായി. ഏപ്രിൽ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ നഗരമേഖലയിൽ 30.9 ശതമാനവും ഗ്രാമീണമേഖലയിൽ 20.2 ശതമാനവും മൊത്തത്തിൽ 23.4 ശതമാനവുമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP