Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ പൊലീസിന് നേരെ വെടിവയ്‌പ്പ്; നാലംഗ സംഘത്തിന്റെ ആക്രമണം അക്ഷർധാം ക്ഷേത്രത്തിനടുത്ത്; മോഷ്ടാക്കളെന്ന് നിഗമനം; അക്രമികളെ കണ്ടെത്താനായില്ല

ഡൽഹിയിൽ പൊലീസിന് നേരെ വെടിവയ്‌പ്പ്; നാലംഗ സംഘത്തിന്റെ ആക്രമണം അക്ഷർധാം ക്ഷേത്രത്തിനടുത്ത്; മോഷ്ടാക്കളെന്ന് നിഗമനം; അക്രമികളെ കണ്ടെത്താനായില്ല

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് അക്ഷർധാം ക്ഷേത്രത്തിനടുത്ത് പൊലീസിന് നേരെ നാലംഗ സംഘം വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘത്തെ ഡൽഹിയിലെ ഗീതാ കോളനി ഫ്‌ളൈ ഓവർ വരെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ലെന്ന് ഡൽഹി ഈസ്റ്റ് ഡിസിപി ജസ്മീത് സിങ് പറഞ്ഞു. കാർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായില്ല.

കാർ നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇവർ പൊലീസിന് നേരെ വെടിയുതിർത്തത്. പൊലീസ് പ്രത്യാക്രമണം നടത്തിയപ്പോൾ സംഘം കാർ ഓടിച്ച് കടന്നുകളഞ്ഞു.എന്നാൽ നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംഘം മോഷ്ടാക്കളാണെന്നാണ് നിഗമനം. ഡൽഹി മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടാക്‌സി സർവ്വീസ് വാഗ്ദാനം ചെയ്തുകൊണ്ടുപോയ ശേഷം പിടിച്ചുപറി നടത്തുന്ന സംഘമാണ് ഇവരെന്ന് ഡിസിപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP