Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡീസലിന്റെ വില ഇനി എണ്ണ കമ്പനികൾ തോന്നിയതു പോലെ തീരുമാനിക്കും; വില നിയന്ത്രണം പൂർണ്ണമായും കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു; പ്രതിഷേധം ശമിപ്പിക്കാൻ വിലയിൽ മൂന്ന് രൂപ 37 പൈസ കുറച്ചു; പാചകവാതക സബ്‌സിഡി പുതിയ രൂപത്തിൽ അവതരിപ്പിക്കും

ഡീസലിന്റെ വില ഇനി എണ്ണ കമ്പനികൾ തോന്നിയതു പോലെ തീരുമാനിക്കും; വില നിയന്ത്രണം പൂർണ്ണമായും കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു; പ്രതിഷേധം ശമിപ്പിക്കാൻ വിലയിൽ മൂന്ന് രൂപ 37 പൈസ കുറച്ചു; പാചകവാതക സബ്‌സിഡി പുതിയ രൂപത്തിൽ അവതരിപ്പിക്കും

ന്യൂഡൽഹി: ഡീസലിന്റെ വിലയുടെ കാര്യത്തിൽ ഇനി തീരുമാനം എണ്ണ കമ്പനികൾ തീരുമാനിക്കുന്നത് പോലെ നടക്കും. ഡീസൽ വിലയുടെ നിയന്ത്രണാവകാശം കേന്ദ്രസർക്കാർ പൂർണമായും എടുത്തുനീക്കി. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി രാജ്യാന്തര വിപണിവില അനുസരിച്ച് എണ്ണക്കമ്പനികൾ വില നിശ്ചയിക്കുമെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. വില നിയന്ത്രണം നീക്കിയതോടെ ഡീസൽ വിലയിൽ 3.37 രൂപയുടെ കുറവുണ്ടാകും. വിലക്കുറവ് ഇന്ന് അർധരാത്രിമുതൽ പ്രാബല്യത്തിൽ വരും. പ്രകൃതിവാതകവില നിർണ്ണയിക്കാൻ സ്വീകരിച്ച പുതിയ രീതി നവംബർ ഒന്നാം തീയതി മുതൽ നിലവിൽ വരും. പാചകവാതക വില ആറ് മാസത്തിലൊരിക്കൽ പുനർനിർണ്ണയിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഡീസൽ വിലയിൽ ഇളവ് വരുത്തിയത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽ വരും. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞ സാഹചര്യത്തിൽ ഡീസൽ ലിറ്ററിന് മൂന്നു രൂപ 37 പൈസയുടെ കുറവുണ്ടാകും.

വില നിയന്ത്രണത്തിനുള്ള അധികാരം നൽകിയതോടെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില കൂട്ടാൻ എണ്ണകമ്പനികൾക്ക് സർക്കാറിന്റെ അനുമതിക്ക് കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടാകില്ല. വിപണിയിൽ കടുത്ത വിലക്കയറ്റത്തിനും ഇത് കാരണമാകും. പെട്രോളിനുള്ള വിലനിയന്ത്രണം യു.പി.എ സർക്കാർ നീക്കിയിരുന്നു. ഡീസലിന്റെ വില നിയന്ത്രണവും എണ്ണകമ്പനികൾക്കു കൈമാറാനുള്ള നീക്കം പ്രതിഷേധങ്ങളെ തുടർന്ന് യു.പി.എ സർക്കാരിനു സാധിച്ചിരുന്നില്ല.

പകരമായി പ്രതിമാസം 50 പൈസ വച്ച് കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വർധിപ്പിച്ച് വരുകയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ രാജ്യത്ത് വൻതോതിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ശക്തമായ ആശങ്ക ഉടലെടുത്തിട്ടുണ്ട്.

പാചകവാതക വില നിയന്ത്രണത്തിനുള്ള പുതിയ ഫോർമുലയും മന്ത്രിസഭ അംഗീകരിച്ചുവെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂണിറ്റിന് 5.61 ഡോളർ നിരക്കിൽ പാചകവാതകം ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. 2010 ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിന്ത്രണാധികാരം സർക്കാരിൽനിന്ന് എടുത്തുകളഞ്ഞത്. ഡീസലിന്റെ വിലനിന്ത്രണാധികാരം എടുത്തുകളയണമെന്നത് എണ്ണക്കമ്പനികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. നീയന്ത്രണം നീക്കുന്നതിന്റെ ഭാഗമായി മാസം തോറും അമ്പത് പൈസ കൂട്ടുന്നതിന് സർക്കാർ തീരുമാനമെടുത്തിരുന്നു. വിലനിയന്ത്രണം നീക്കിയത് ഇന്ന് അർധരാത്രിമുതൽ നിലവിൽ വരും.

പാചകവാതക സബ്‌സിഡി പുതിയ രൂപത്തിൽ അവതരിപ്പിക്കുമെന്നും കേന്ദ്ര മന്ത്രിസഭായോഗത്തിനുശേഷം അരുൺ ജെയ്റ്റ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സബ്‌സിഡി പണമായി നൽകുന്ന രീതി പുതിയ രൂപത്തിൽ അവതരിപ്പിക്കും. ബാങ്ക് വഴി സബ്‌സിഡി നൽകുന്നത് പരിഗണിക്കുമെന്നാണ് സൂചന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP