Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാൻസറിനെ തുരത്താൻ ഗോമൂത്രം ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ; ആരോഗ്യ വിദഗ്ദ്ധരെ ദീർഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങൾക്കെല്ലാം ഗോമൂത്രം പരിഹാരം നൽകുമെന്നും മന്ത്രി

ക്യാൻസറിനെ തുരത്താൻ ഗോമൂത്രം ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ; ആരോഗ്യ വിദഗ്ദ്ധരെ ദീർഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങൾക്കെല്ലാം ഗോമൂത്രം പരിഹാരം നൽകുമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ഗോമൂത്രം ഉപയോഗിച്ച് ഗുരുതര രോഗങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഉത്തമമായ ഒരു മരുന്നാണ് അതെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ. ആരോഗ്യ വിദഗ്ദ്ധരെ ദീർഘകാലമായി അലട്ടുന്ന രോഗങ്ങളെല്ലാം ഇത് നല്ല ചികിത്സയാണെന്നും അദ്ദേഹം പറഞ്ഞു. 'ക്യാൻസറിനുള്ളതടക്കം നിരവധി മരുന്നുകളിൽ ഗോമൂത്രം ഉപയോഗിക്കാം. നാടൻ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക'. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഗൗരവമായി നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്.

സർക്കാർ വിവിധ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടും വെല്ലുവിളി ഉയർത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യാൻസറും. ഇവപൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാൻ ആകില്ല. എന്നാൽ നമുക്കിതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP