Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹവേദിയിലേക്ക് കല്യാണചെറുക്കൻ എത്തിയത് ഭരണഘടന കയ്യിൽ പിടിച്ച്; മുതിർന്ന അംഗം പ്രതിജ്ഞ ചെല്ലിക്കൊടുത്തതോടെ വരനും വധുവും ഭരണഘടന പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു; പരമ്പരാഗത ഹിന്ദു ആചാരങ്ങൾ മാറ്റിവെച്ച് വേറിട്ടൊരു വിവാഹം

വിവാഹവേദിയിലേക്ക് കല്യാണചെറുക്കൻ എത്തിയത് ഭരണഘടന കയ്യിൽ പിടിച്ച്; മുതിർന്ന അംഗം പ്രതിജ്ഞ ചെല്ലിക്കൊടുത്തതോടെ വരനും വധുവും ഭരണഘടന പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു; പരമ്പരാഗത ഹിന്ദു ആചാരങ്ങൾ മാറ്റിവെച്ച് വേറിട്ടൊരു വിവാഹം

മറുനാടൻ മലയാളി ബ്യൂറോ

സെഹോർ: പരമ്പരാഗത ഹിന്ദു ആചാരങ്ങൾ മാറ്റിവെച്ച് ഭരണഘടന വായിച്ച് ഒരു വിവാഹം. മധ്യപ്രദേശിലെ സെഹോറിൽ നിന്നുള്ള ദമ്പതികളാണ് വേറിട്ട വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളും ഭരണഘടന വായിച്ചു. ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹം. ആഘോഷപൂർവ്വമായ വിവാഹഘോഷയാത്രയ്ക്കും മാറ്റമുണ്ടായിരുന്നു. ഭരണഘടനയും കയ്യിൽ പിടിച്ചായിരുന്നു വരൻ വിവാഹവേദിയിലേക്ക് എത്തിയത്. വരനും വധുവും ഭരണഘടനയിൽ പിടിച്ച് പ്രതിജ്ഞയെടുത്തു. മുതിർന്ന അംഗം പ്രതിജ്ഞ ചൊല്ലിക്കെടുത്തു. അതിഥികളും പ്രതിജ്ഞ ചൊല്ലുകയും ഭരണഘടന പാലിക്കുമെന്നും പ്രതിജ്ഞയെടുത്തു.

ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ആദർശങ്ങൾ പരിപാലിക്കുന്നതിൽ ജനങ്ങൾ അതേകുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു വരന്റെ സഹോദരൻ ഇതേകുറിച്ച് പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാവജ്യവ്യാപകമായി നടന്ന സമരങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.

വാലന്റൈൻസ് ദിനമായ 14നും വേറിട്ട വിവാഹം രാജ്യത്ത് നടന്നിരുന്നു. പശ്ചിമ ബംഗാളിലെ ഐ.എ.എസ് ഓഫീസറായ തുഷാർ സിംയും ഐ.പി.എസ് ഓഫീസറായ നവ്ജ്യോതി സിമിയും ഓഫീസിൽ വച്ചാണ് വിവാഹിതരായത്. തിരക്കേറിയ ജോലിക്കിടെ ആഘോഷമായ വിവാഹത്തിന് സമയമില്ലാത്തതിനാലാണ് ഓഫീസിനുള്ളിൽ വിവാഹം നടത്തിയത്. 2021ൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ വിരുന്ന് ഒരുക്കുമെന്നും ഇവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP