Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗി ആദിത്യനാഥ് എത്താതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം; തീരുമാനം ഉടൻ അറിയിക്കണം, സർക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി; യോ​ഗിയുടെ നിർദ്ദേശ പ്രകാരം എത്തിയ മന്ത്രിമാരെ തടഞ്ഞ് കടുത്ത പ്രതിഷേധം

യോഗി ആദിത്യനാഥ് എത്താതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം; തീരുമാനം ഉടൻ അറിയിക്കണം, സർക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി; യോ​ഗിയുടെ നിർദ്ദേശ പ്രകാരം എത്തിയ മന്ത്രിമാരെ തടഞ്ഞ് കടുത്ത പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നോ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ പ്രതികൾ തീവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കുടുംബത്തിന്റെ തീരുമാനം. തീരുമാനം ഉടൻ അറിയിക്കണമെന്ന് കൊല്ലപ്പെട്ട 23കാരിയുടെ സഹോദരി ആവശ്യപ്പെട്ടു. സർക്കാരിന്റെ പണമോ ജോലിയോ വേണ്ടെന്നും നീതി ഉറപ്പാക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. എത്രയും വേഗം സംസ്കാരം നടത്താൻ കുടുംബത്തിനുമേൽ പൊലീസ് സമ്മർദം തുടങ്ങിയതോടെയാണു മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണമെന്ന നിലപാടിൽ ബന്ധുക്കൾ എത്തിയത്.

ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ആംബുലൻസിൽ എത്തിച്ച മൃതദേഹം രാത്രിയാണ് ഉന്നാവിലെ ഗ്രാമത്തിൽ എത്തിയത്. അതിനാൽ ഇന്നാണ് സംസ്കാരം നിശ്ചയിച്ചത്. യു​വ​തി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ദി​ത്യ​നാ​ഥിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മെ​ത്തി​യ മന്ത്രിമാരായ ക​മ​ൽ​റാ​ണി വ​രു​ണിനെയും സ്വാ​മി പ്ര​സാ​ദ്​ മൗ​ര്യ​യെയും ഗ്രാമീണർ തടഞ്ഞ് കടുത്ത പ്രതിഷേധമുയർത്തിയിരുന്നു.

പെൺകുട്ടി കൊല്ലപ്പെട്ടുവെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന്​ ആദിത്യനാഥ് നേരത്തെ പ്രതികരിച്ചിരുന്നു. അതിവേഗ കോടതികൾ സ്ഥാപിച്ച്​ കേസിലെ വിചാരണ നടത്തുമെന്നും കുറ്റക്കാർക്ക്​ കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്​ 25 ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രവും വീ​ട് നിർമ്മിച്ച് ന​ൽ​കുമെന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 10 മണിയോടെ പെൺകുട്ടിയുടെ ഗ്രാമമായ ഭാട്ടൻ ഖേഡായിലാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ചുട്ടുകൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ് . ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഉന്നാവിലെക്ക് പുറപ്പെട്ട, മൃതദേഹം വഹിച്ചുള്ള ആംബുലൻസ് രാത്രി 9.30 നു ശേഷമാണ് ഗ്രാമത്തിൽ എത്തിയത്. രാത്രി വൈകി എത്തിയതിനാൽ സംസ്കാരം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

റായ്ബറേലിയിലെ വിചാരണക്കോടതിയിലേക്കു പോകാൻ റയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയെ ബലാത്സംഗ കേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP