Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജാഥ നടത്താനെത്തുന്നവർ എന്തുകൊണ്ടാണ് പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത്? അവരെന്താ പാക്കിസ്ഥാനികളാണോ? യുപിയിലെ വർഗീയ ലഹള നടക്കുന്ന സ്ഥലത്തെ ജില്ലാ മജിസ്‌ട്രേറ്റിന് ചോദിക്കാനുള്ളത്

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജാഥ നടത്താനെത്തുന്നവർ എന്തുകൊണ്ടാണ് പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത്? അവരെന്താ പാക്കിസ്ഥാനികളാണോ? യുപിയിലെ വർഗീയ ലഹള നടക്കുന്ന സ്ഥലത്തെ ജില്ലാ മജിസ്‌ട്രേറ്റിന് ചോദിക്കാനുള്ളത്

മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളൊക്കെ പാക്കിസ്ഥാനാണോ? അല്ലെങ്കിൽ മുസ്ലീങ്ങളൊക്കെ പാക്കിസ്ഥാൻകാരാണോ? മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജാഥ നടത്തുന്നവർ പാക്കിസ്ഥാൻ വിരു്ദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കേട്ട ബറേലി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ് ഈ സംശയങ്ങൾ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിലെ യുക്തി തനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാഘവേന്ദ്ര വിക്രം സിങ് പറയുന്നു.

യുപിയിൽ വർഗീയ ലഹള നടക്കുന്ന കാസ്ഗഞ്ജിൽ സന്ദർശനം നടത്തിയശേഷമാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദേശീയതയുടെ പേരിൽ നടക്കുന്ന വർഗീയ പേക്കൂത്തുകളെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസ്ഗഞ്ജിൽ ദിവസങ്ങളായി നടക്കുന്ന വർഗീയ ലഹളയിൽ ഇതുവരെ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒട്ടേറെ വീടുകളും കടകളും അഗ്നിക്കിരയായി. വൻതോതിൽ കൊള്ളയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളിലാണ് തന്റെ അരിശമത്രയും ജില്ലാ മജിസ്‌ട്രേറ്റ് തീർത്തത്. ഒരു പോസ്റ്റിൽ പറയുന്നതിങ്ങനെ: ഇതൊരു വിചിത്രമായ ട്രെൻഡാണ്. മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്തെത്തുക. പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തുക. എന്തിനാണിതൊക്കെ? അവരെന്താ പാക്കിസ്ഥാൻകാരാണോ? ബറേയ്‌ലിയിലെ ഖൈലാം ഗ്രാമത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ജൂലൈ 15-ന് ഖൈലാം ഗ്രാമത്തിലൂടെ നടന്ന കൻവർ യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. 15 ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് അംഗങ്ങൾക്കും ഒട്ടേറെ നാട്ടുകാർക്കും പരികക്കേറ്റു. സംഭവത്തെത്തുടർന്ന് 250-ഓളം വരുന്ന മുസ്ലിം സംഘത്തിനെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് വിക്രം സിങ് തന്റെ പോസ്റ്റിൽ പരാമർശിച്ചത്.

എന്തുകൊണ്ടാണ് ചൈനയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാത്തതെന്നും വിക്രം സിങ് മറ്റൊരു പോസ്റ്റിൽ ചോദിക്കുന്നു. ചൈനയല്ലേ കൂടുതൽ വലിയ ശത്രു. ത്രിവർണ പതാകവീശി ചൈനയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചല്ലേ പ്രകടനങ്ങൾ നടത്തേണ്ടതെന്നും അദദ്ദേഹം ചോദിക്കുന്നു. ഇത്തരം അക്രമി സംഘങ്ങൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുണ്ടെന്നും സംഘർഷമുണ്ടാക്കുക മാത്രമാണ് ഇവരുടെ ഉദ്ദേശ്യമെന്നും വിക്രം സിങ് കുറ്റപ്പെടുത്തുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും അവിടെ ദേശീയതയുടെ പേരിൽ പ്രശ്‌നമുണ്ടാക്കുകയുമാണ് ഇവർ ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് ഇവർ ചിന്തിക്കുന്നതുപോലുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പത്മാവത് സിനിമക്കെതിരേ നടത്തുന്ന പ്രതിഷേധങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. താനും അതേ സമുദായത്തിൽനിന്നുതന്നെയാണ് വരുന്നതെന്നും തനിക്ക് തോന്നാത്ത എന്ത് അമർഷമാണ് മറ്റുള്ളവർക്ക് തോന്നുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP