Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ച കീഴുദ്യോഗസ്ഥയുടെ വിവാഹം ഉറപ്പിച്ചു; ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തു

പ്രണയിച്ച കീഴുദ്യോഗസ്ഥയുടെ വിവാഹം ഉറപ്പിച്ചു; ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തു

ലക്‌നോ: കീഴുദ്യോഗസ്ഥയെ പ്രണയിച്ച സൈനികോദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കാമുകിയുടെ വിവാഹം ഉറപ്പിച്ചതിൽ മനംനൊന്താണ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത്.

ഒരുമിച്ച് മരിക്കാമെന്ന് കാമുകിയായ കീഴുദ്ദ്യോഗസ്ഥയോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് അവരെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷമാണ് 40 കാരനായ ലഫ്റ്റനന്റ് കേണൽ വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തത്.

ഉത്തർ പ്രദേശിലെ മാതുറ സൈനിക ആശുപത്രിയിൽ രണ്ടു വർഷമായി അനസ്‌തെറ്റിസ്റ്റായി ജോലി ചെയ്തുവരുന്ന ലഫ്. കേണൽ ജാദവാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ഇതേ ആശുപത്രിയിൽ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ലഫ്റ്റ്‌നന്റ് റാങ്കിലുള്ള യുവതിയുമായി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജാദവ് പ്രണയത്തിലായിരുന്നു. ഡെറാഡൂൺ സ്വദേശിയായ യുവതിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചു. ഇതറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ജാദവ്, വെള്ളിയാഴ്ച യുവതിയെയും കൂട്ടി തന്റെ വാഹനത്തിൽ യാത്ര പോകുകയായിരുന്നു. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജാദവ് തന്നെ ഒരു യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നെന്നാണു യുവതിയുടെ പരാതി.

ശ്രീരാഥ കൊളനിയിൽ എത്തിയപ്പോൾ വാഹനം നിർത്തിയ ശേഷം തനിക്കൊപ്പം ആത്മഹത്യ ചെയ്യണമെന്ന് ജാദവ് യുവതിയോട് പറഞ്ഞു. എന്നാൽ ജാദവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ യുവതിയെ കടന്നുപിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണു പൊലീസിന്റെ എഫ്‌ഐആർ വ്യക്തമാക്കുന്നത്. എന്നാൽ ജാദവിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട യുവതി, പ്രദേശത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ കയറി ലോക്ക് ചെയ്ത ശേഷം വിഷ പദാർത്ഥം സ്വന്തം തുടയിലേക്ക് കുത്തിവച്ച് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എ.എസ്‌പി പറഞ്ഞു.

സംഭവത്തെക്കുറിച്ച് യുവതി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സൈനിക ഉദ്ദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്തു. ശനിയാഴ്ചയാണ് ആത്മഹത്യയെക്കുറിച്ചും പോസ്റ്റ്‌മോർട്ടം നടത്തിയ വിവരവും സൈന്യം ലോക്കൽ പൊലീസിനെ അറിയിച്ചത്. എന്നാൽ ജാദവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP