Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൂട്ട ബലാത്സംഗം ചെയ്തതിന് തെളിവുകളില്ല; യുവതി വൈദ്യപരിശോധനക്കും വിസമ്മതിക്കുന്നു; നാൽപ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ രവീന്ദ്രനാഥ ത്രിപാഠിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്

കൂട്ട ബലാത്സംഗം ചെയ്തതിന് തെളിവുകളില്ല; യുവതി വൈദ്യപരിശോധനക്കും വിസമ്മതിക്കുന്നു; നാൽപ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ രവീന്ദ്രനാഥ ത്രിപാഠിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: നാൽപ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബിജെപി എംഎൽഎ രവീന്ദ്രനാഥ ത്രിപാഠിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉത്തർപ്രദേശ് പൊലീസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനാഥ ത്രിപാഠിയുടെ അനന്തരവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിചേർക്കപ്പെട്ട ആറ് പേർക്കെതിരെയും തെളിവുകൾ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. പരാതിക്കാരി വൈദ്യപരിശോധനക്ക് തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

രവീന്ദ്രനാഥ് ത്രിപാഠി 2016 ൽ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, തന്നെ വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നൽകിയതിനെത്തുടർന്ന് പരാതി നൽകിയില്ല. 2017 ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് ത്രിപാഠി തന്നെ ഒരു ഹോട്ടലിൽ ഒരുമാസം പാർപ്പിച്ചു. ഇതിനിടെ ഹോട്ടലിൽ എത്തിയ ഏഴുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. പീഡനത്തെത്തുടർന്ന് ഗർഭിണിയായ തന്നെ നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിച്ചുവെന്നും അവർ ആരോപിച്ചിരുന്നു.

എംഎൽഎയുടെ സഹോദരനെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനൊടുവിലാണ് എംഎൽഎക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്ന നിലപാടിൽ പൊലീസ് എത്തിയത്.

2017 ൽ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് 40കാരിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബദോഹി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കും മറ്റ് അഞ്ചുപേർക്കും എതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എല്ലാവർക്കും ക്ലീൻചിറ്റ് നൽകിയെന്നും എസ്‌പി റാം ബദൻ സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP