Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിക്കൊണ്ടു പോയി ജയിൽ പരിസരത്തു വച്ച് മർദിച്ച് 40കോടി രൂപയുടെ സ്വത്തുക്കൾ എഴുതിയെടുത്തു; ലക്‌നൗവിലെ ബിസിനസ്മാന്റെ പരാതിയിൽ സമാജ് വാദി പാർട്ടി മുൻ എംപിക്കെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

തട്ടിക്കൊണ്ടു പോയി ജയിൽ പരിസരത്തു വച്ച് മർദിച്ച് 40കോടി രൂപയുടെ സ്വത്തുക്കൾ എഴുതിയെടുത്തു; ലക്‌നൗവിലെ ബിസിനസ്മാന്റെ പരാതിയിൽ സമാജ് വാദി പാർട്ടി മുൻ എംപിക്കെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ലക്‌നൗ : നാല്പതു കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന് മുൻ എംപിക്കെതിരേ പരാതിയുമായി ലക്‌നൗ ബിസിനസ്മാൻ. യുപിയിലെ ഡിയോറിയ ജയിൽ കോംപ്ലക്‌സിനുള്ളിൽ നിർബന്ധിപ്പിച്ച് ഒപ്പീടിച്ച് 40 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തതായാണ് എംപിക്കെതിരേ ഉയർന്നിരിക്കുന്ന

ആരോപണം. ഈസ്റ്റേൺ ഉത്തർപ്രദേശിലുള്ള ഡിയോറിയ ജയിലിനുള്ളിൽ വച്ച് സമാജ് വാദി പാർട്ടിയുടെ മുൻഎംപിയായ ആറ്റിക് അഹമ്മദ് തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് പേപ്പറുകളിൽ ഒപ്പു വയ്‌പ്പിക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഹിത് ജയ്‌സ്വാൾ എന്ന റിയൽ എസ്‌റ്റേറ്റ് ഡീലർക്കാണ് ഡിയോറിയ ജയിൽ കോംപ്ലക്‌സിനുള്ളിൽ വച്ച് മർദനം ഏൽക്കുകയും സ്വത്തുക്കൾ നഷ്ടമാകുകയും ചെയ്തത്. ഡിസംബർ 26ന് ലക്‌നൗവിലുള്ള തന്റെ വസതിൽ നിന്ന് തട്ടിക്കൊണ്ടു പോയാണ് സ്വത്തുക്കൾ തട്ടിയെടുത്തതെന്ന് മോഹിത് ജയ്‌സ്വാൾ വ്യക്തമാക്കി. ജയിൽ കോംപ്ലക്‌സിനുള്ളിൽ കൊണ്ടു പോയ തന്നെ ആറ്റിക് അഹമ്മദുമായി കൂടിക്കാഴ്ച നടത്തുകയും ഭീഷണിപ്പെടുത്തി സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്ന പേപ്പറുകളിൽ ഒപ്പിടീക്കുകയുമായിരുന്നു. ആറ്റിക് അഹമ്മദും അയാളുടെ മകനും ഇവരുടെ അനുയായികളും തന്നെ ആക്രമിച്ചെന്നും പരാതിയിൽ വെളിപ്പെടുത്തുന്നു.

സംഭവമെല്ലാം നടന്നത് ജയിൽ കോംപ്ലക്‌സിനുള്ളിൽ വച്ചായിരുന്നുവെന്നും ജയിൽ സ്റ്റാഫുകൾ ഇതിനു സാക്ഷികളായിരുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഡിസംബർ 26ന് രാവിലെ 11 മണിയോടെ മോഹിത് ജയ്‌സ്വാൾ എന്നൊരാൾ ആറ്റിക് അഹമ്മദിനെ കാണാൻ എത്തിയിരുന്നുവെന്നും എന്നാൽ അയളെ തട്ടിക്കൊണ്ടുവന്നതായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്നും ജയിൽ സ്റ്റാഫുകൾ മൊഴി നൽകിയിട്ടുണ്ട്. ജയിൽ നിയമം അനുസരിച്ചാണ് ആറ്റിക് അഹമ്മദിനെ കാണാൻ മോഹിത് ജയ്‌സ്വാളിന് അനുവാദം നൽകിയതെന്നും അതേസമയം ഇയാളെ തട്ടിക്കൊണ്ടു വന്നതാണെന്നോ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്നും അറിയില്ലായിരുന്നുവെന്നും ഡിയോറിയ ജയ്‌ലർ ഡി കെ പാണ്ഡേ വ്യക്തമാക്കി. ജയിൽ പരിസരം വിടുന്നതിന് മുമ്പ് ഇക്കാര്യമൊന്നും മോഹിത് ജയ്‌സ്വാൾ ആരോടും പറഞ്ഞിരുന്നില്ലെന്നും ഡി കെ പാണ്ഡേ സൂചിപ്പിച്ചു.

പരാതിയെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തവേ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താനും സർക്കാർ ജയിൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങിയ എഴുപതോളം കേസുകളാണ് ആറ്റിക് അഹമ്മദിന്റെ പേരിലുള്ളത്. 2005-ൽ ബഹുജൻ സമാജ് പാർട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസാണ് അവയിലൊന്ന്. കഴിഞ്ഞവർഷമാണ് ഇയാളെ അലഹബാദിൽ നിന്നും ഡിയോറിയ ജയിലിലേക്ക് കൊണ്ടുവന്നത്.

പരാതിയെ തുടർന്ന് ആറ്റിക് അഹമ്മദിന്റേയും മകൻ ഉമർ അഹമ്മദ്, ഇരുപത്തഞ്ചോളം വരുന്ന അനുയായികൾ തുടങ്ങിയവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP