Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിക്കും യോഗിയും കഴിവുകെട്ടവർ; അവരുടെ മുഖത്തു തുപ്പുന്നുവെന്ന് പരാമർശം; കോൺഗ്രസ് നേതാവ് അൽക ലമ്പക്കെതിരെ കേസ്

മോദിക്കും യോഗിയും കഴിവുകെട്ടവർ; അവരുടെ മുഖത്തു തുപ്പുന്നുവെന്ന് പരാമർശം; കോൺഗ്രസ് നേതാവ് അൽക ലമ്പക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ലഖ്‌നോ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ മാന്യമല്ലാത്ത പദങ്ങളുപയോഗിച്ചതിന് കോൺഗ്രസ് നേതാവ് അൽക ലമ്പക്കെതിരെ കേസ്. ഹസ്‌റത്ത്ഗഞ്ച് പൊലീസ് സ്‌റ്റേഷൻ അൽകക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മോദിയുടെയും യോഗിയുടെയും മുഖത്ത തുപ്പുന്നു എന്ന പരാമർശമാണ് കേസിലേക്ക് നയിച്ചത്.

ഉത്തർപ്രദേശ് ശിശു സംരക്ഷണ കമീഷൻ അംഗം ഡോ. പ്രീതി വർമ നൽകിയ പരാതിയിലാണ് നടപടി. അൽക ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമനാക്കുന്നുവെന്നാണ് പരാതി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇരുവരും 'കഴിവുകെട്ടവരാണെന്ന്' അൽക വിഡിയോയിൽ പറയുന്നുണ്ട്. അവരുടെ മുഖത്ത് തുപ്പുന്നുവെന്നും അൽക പറയുന്നുണ്ട്.

അതേസമയം, രണ്ട് വർഷം മുമ്പത്തെ വിഡിയോ ആണ് ഇതെന്നും തനിക്കെതിരെ മറ്റൊന്നും കിട്ടാത്തത്‌കൊണ്ടാണ് 'അന്ധ ഭക്തർ' ഇപ്പോൾ ആ വിഡിയോ ആയുധമാക്കുന്നതെന്നും അൽക ലമ്പ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP