Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളുടെ ആരോഗ്യം നിങ്ങൾക്ക് ഒരു വിഷയം ആണെങ്കിൽ നൂഡിൽസ് പൂർണ്ണമായും ഉപേക്ഷിക്കൂ; മാഗിക്ക് പിന്നാലെ ഹോർളിക്‌സ് നൂഡിൽസിലും വിഷാംശമെന്ന് കണ്ടെത്തൽ

മക്കളുടെ ആരോഗ്യം നിങ്ങൾക്ക് ഒരു വിഷയം ആണെങ്കിൽ നൂഡിൽസ് പൂർണ്ണമായും ഉപേക്ഷിക്കൂ; മാഗിക്ക് പിന്നാലെ ഹോർളിക്‌സ് നൂഡിൽസിലും വിഷാംശമെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: നൂഡിൽസുകളിലെല്ലാം വിഷാംശമുണ്ട്. അതു കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലത്. ഗുണനിലവാര പരിശോധനകളെ മറികടന്ന് മാഗി വിപണിയിൽ സജീവമാകുന്നു. എന്നാൽ ഇത് വാങ്ങുന്നവർ പലവട്ടം ചിന്തിക്കണം. മാഗി നൂഡിൽസിനു പിന്നാലെ ഹോർലിക്‌സ് ഫൂഡിൽസ് നൂഡിൽസ് ഉൾപ്പെടെ മൂന്നു നൂഡിൽസ് ബ്രാൻഡുകൾ ഗുണനിലവാരം കുറഞ്ഞതാണെന്നു പരിശോധനാ ഫലം.

ലഖ്‌നൗവിലുള്ള ഫുഡ് അനാലിസിസ് ലാബാണു ഹോർലിക്‌സിന്റെ ഫൂഡിൽസ് നൂഡിൽസ്, നൂർ സൂപ്പി നൂഡിൽസ്, ചിങ്ക്‌സ് ഹോട്ട് ഗാർലിക് ഇൻസ്റ്റന്റ് നൂഡിൽസ് എന്നീ ബ്രാൻഡുകളിൽ അനുവദനീയമായ അളവിലും കൂടുതൽ ചാരത്തിന്റെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഒരു സിറ്റി മാളിൽനിന്നു കഴിഞ്ഞവർഷം മേയിൽ പരിശോധനയ്ക്കായി ശേഖരിച്ച ഈ ഉൽപന്നങ്ങളുടെ പരിശോധനാ ഫലത്തിലാണ് ഈ കണ്ടെത്തലുള്ളത്.ഈ റിപ്പോർട്ട് രണ്ടാഴ്ച മുൻപാണു ലഭിച്ചതെന്നു ബാരബംങ്കി ജില്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ സഞ്ജയ് സിങ് പറഞ്ഞു.

ഒരു ശതമാനമാണ് അനുവദനീയമായ ചാരത്തിന്റെ അളവ്. എന്നാൽ ചിങ്ക്‌സ് നൂഡിൽസിൽ ഇത് 1.83 ശതമാനവും ഹോർലിക്‌സ് ഫൂഡിൽസിൽ 2.37 ശതമാനവും സൂപ്പി നൂഡിൽസിൽ 1.89 ശതമാനവും ആണ്. ഇതുസംബന്ധിച്ച് ഒരാഴ്ച മുമ്പ് ബന്ധപ്പെട്ട കമ്പനികൾക്കു നോട്ടീസ് അയച്ചു.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) യുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഫൂഡിൽസ് നിർമ്മിക്കുന്നതെന്നു ജി.എസ്.കെ. കൺസ്യൂമർ ഹെൽത്ത് കെയർ വക്താവ് പറഞ്ഞു.

എന്നാൽ, ഗുണനിലവാരം കുറഞ്ഞതാണ് തങ്ങളുടെ ഉൽപന്നം എന്ന ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാണ് ഉൽപന്നം നിർമ്മിക്കുന്നതെന്നും ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനി അറിയിച്ചു. 2015 മേയിൽ നെസ്‌ലെയുടെ മാഗിയിൽ അനുവദനീയമായ അളവിലും അധികം മോണോ സോഡിയം ഗ്ലൂട്ടാമേറ്റും ലെഡും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനേത്തുടർന്ന് മാഗി നൂഡിൽസ് നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് നൂഡിൽസിൽ പരിശോധന സ്ഥിരമായി തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP