Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 കഴിഞ്ഞ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ച് വിടാനൊരുങ്ങി യു.പി സർക്കാർ; കാര്യപ്രാപ്തി കുറഞ്ഞ ജീവനക്കാർക്ക് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും;ജോലിയിലെ കൃത്യതയും പൂർത്തിയാക്കുന്നതിലെ വേഗതയും മാനദണ്ഡങ്ങൾ

50 കഴിഞ്ഞ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ച് വിടാനൊരുങ്ങി യു.പി സർക്കാർ; കാര്യപ്രാപ്തി കുറഞ്ഞ ജീവനക്കാർക്ക് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും;ജോലിയിലെ കൃത്യതയും പൂർത്തിയാക്കുന്നതിലെ വേഗതയും മാനദണ്ഡങ്ങൾ

ലഖ്നൗ: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ ആണ് ഉയരുന്നത്.50 വയസ്സ് കഴിഞ്ഞ കാര്യപ്രാപ്തി കുറഞ്ഞ സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ച് വിടാനൊരുങ്ങുകയാണ് യുപി സർക്കാർ. ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്‌ക്രീനിങ് നടത്തിയാവും പിരിച്ച് വിടൽ. സംസ്ഥാന സർക്കാരിന്റെ വിവിധ വിഭാഗങ്ങളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികൾ ഈ വിഭാഗത്തിൽ പെടും.

50 കഴിഞ്ഞ ജീവനക്കാർക്കായി പ്രത്യേക സ്‌ക്രീനിങ് നടത്താനും പിരിച്ച് വിടൽ നോട്ടീസ് നൽകാനും വകുപ്പ് മേധാവികൾക്ക് സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. ജൂലൈ 31-ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി മുകുൾ സിംഹാൾ വകുപ്പ് മേധാവികൾക്ക് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

ജോലിയിലെ കൃത്യത, ജോലി പൂർത്തിയാക്കുന്നതിലെ വേഗത എന്നിവയെല്ലാമായിരിക്കും സ്‌ക്രീനിംഗിൽ പരിശോധിക്കുക. ശേഷം പിരിച്ച് വിടേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റുണ്ടാക്കും. സർക്കാർ തീരുമാനത്തിനെതിരേ ഉദ്യോഗസ്ഥരുടെ സംഘടനയടക്കം രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ 50 കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥരെ മൂന്ന് മാസത്തെ നോട്ടീസ് നൽകി പിരിച്ച് വിടാമെന്ന് യു.പി സർക്കാരിന്റെ സർവീസ് ബുക്കിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP