Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം തടയും; ഭൂകമ്പം തടയാൻ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ അനുവദിക്കില്ല; ഭൂകമ്പത്തിനെതിരേ കരുതൽ നടപടികളുമായി യുപി മുന്നോട്ട്

ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം തടയും; ഭൂകമ്പം തടയാൻ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ അനുവദിക്കില്ല; ഭൂകമ്പത്തിനെതിരേ കരുതൽ നടപടികളുമായി യുപി മുന്നോട്ട്

ലക്‌നൗ: നേപ്പാൾ ഭൂകമ്പം പിടിച്ചുകുലുക്കിയ യുപി സംസ്ഥാനത്ത് ഭൂകമ്പത്തിനെതിരെ കരുതൽ നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭാവിയിൽ വൻ സൗധങ്ങൾ കെട്ടിപ്പൊക്കുന്നതിന് തടയിടാനാണ് സർക്കാർ ആലോചന. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ ഭൂകമ്പം തടയുന്ന മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കുന്നതിന് അനുമതി നിഷേധിക്കാനും സർക്കാർ ആലോചനയിലുണ്ട്.

റിക്ടർ സ്‌കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിൽ അയ്യായിരത്തിലേറെ പേരുടെ ജീവൻ കവർന്നപ്പോൾ ഇന്ത്യയിൽ അതിന്റെ പ്രകമ്പനത്തെത്തുടർന്ന് എൺപതോളം പേരാണ് മരിച്ചത്. യുപി, ബീഹാർ, ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ആൾക്കാർ മരിച്ചത്. യുപിയിൽ തന്നെ പതിനഞ്ചോളം പേരാണ് ഭൂകമ്പത്തിന്റെ ഇരയായത്.

ഇതിനെ തുടർന്നാണ് ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ യുപി സർക്കാർ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് വിവിധ ഡെലപ്‌മെന്റ് അഥോറിറ്റികളിൽ നിന്നും യുപി ഹൗസിങ് ആൻഡ് ഡെവലപ്‌മെന്റ് ബോർഡിൽ നിന്നും യുപി ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് ഡെവല്പമെന്റ് അധികൃതർ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂകമ്പം തടയുന്ന രീതിയിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുശാസിക്കുന്ന തരത്തിൽ നിയമം നിർമ്മാണം നടത്താനാണ് സർക്കാർ ആലോചന. കൂടാതെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രേറ്റർ നോയിഡ അഥോറിറ്റിയുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ ഭൂകമ്പം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് അനുമതി നിഷേധിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഫയർ സേഫ്റ്റി നിയമങ്ങൾ പാലിക്കുന്നതു പോലെ തന്നെ ഇനി മുതൽ ഭൂകമ്പം തടയുന്നതിനുള്ള മാർഗങ്ങളും കർശനമായി പാലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

ഭൂകമ്പ സാധ്യതാ മേഖലകളിൽ പെടുന്ന യുപിയിൽ ഇത്തരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വേണ്ടിവന്നാൽ ഇതിന് നിയമനിർമ്മാണം നടത്തണമെന്നുമാണ് യുപി പ്രിൻസിപ്പൽ സെക്രട്ടറിയും അഭിപ്രായപ്പെടുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ ബഹുനില കെട്ടിടങ്ങളുടെ ബാഹുല്യമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എവിടേയും ബഹുനില അപ്പാർട്ട്‌മെന്റുകളും മറ്റും ഉയർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ഇത് ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും സർക്കാർ ആശങ്കപ്പെടുന്നു. ഭൂമിയുടെ ലഭ്യത കുറഞ്ഞതോടെ സിറ്റികളായ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ വൻ സൗധങ്ങളാണ് ഉയർന്നുപൊങ്ങുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP