Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടിനെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ബന്ദിയാക്കൽ സംഭവം: കൊലക്കേസ് പ്രതി കൃത്യം നടത്തിയത് മാസങ്ങളോളം നീണ്ട പഠനം നടത്തിയ ശേഷം; പഠിച്ചത് റഷ്യൻ മോഡൽ ബന്ദിയാക്കൽ; ബോംബ് നിർമ്മാണം പഠിക്കാൻ ഇന്റർനെറ്റിന്റെ സഹായം; പദ്ധതികൾ തയ്യാറാക്കിയത് മറ്റ് ജയിൽപുള്ളികളിൽ നിന്നുള്ള പ്രചോദനം; റിപ്പോർട്ട് പുറത്ത് വിട്ട് പൊലീസ്

നാടിനെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ബന്ദിയാക്കൽ സംഭവം: കൊലക്കേസ് പ്രതി കൃത്യം നടത്തിയത് മാസങ്ങളോളം നീണ്ട പഠനം നടത്തിയ ശേഷം; പഠിച്ചത് റഷ്യൻ മോഡൽ ബന്ദിയാക്കൽ;  ബോംബ് നിർമ്മാണം പഠിക്കാൻ ഇന്റർനെറ്റിന്റെ സഹായം; പദ്ധതികൾ തയ്യാറാക്കിയത് മറ്റ് ജയിൽപുള്ളികളിൽ നിന്നുള്ള പ്രചോദനം; റിപ്പോർട്ട് പുറത്ത് വിട്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശിലെ ഫാറുഖബാദിൽ ഗ്രാമത്തിൽ കൊലക്കേസ് പ്രതി സുഭാഷ് 23 കുട്ടികളെ ബന്ദികളാക്കിയ സംഭവം, മാസങ്ങളെടുത്ത് പഠനം നടത്തിയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്. ആളുകളെ ബന്ധിയാക്കുന്ന സമാന സംഭവങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയത്. ഇതിനായി ഒരു മാസത്തോളം സമയമെടുത്ത് ആസൂത്രണം ചെയ്താണ് അയാൾ കുട്ടികളെ ബന്ദിയാക്കിയതെന്നാണ് കരുതുന്നതെന്ന് കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു. സുഭാഷിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തെത്തുടർന്ന് സുഭാഷിന്റെ ഭാര്യയെ ഗ്രാമത്തിലുള്ളവർ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇവരും കൃത്യത്തിൽ പങ്കെടുത്തിരുന്നുവെന്നും ഓരോ കുട്ടിയുടെയും വീട്ടിൽ വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഐജി പറഞ്ഞു.

സുഭാഷിന്റെ ഫോൺ പരിശോധിച്ചതോടെ ഇയാൾ കൃത്യമായി ആസൂത്രണം ചെയ്താണ് ബന്ദിയാക്കൽ നടപ്പിലാക്കിയതെന്ന് വ്യക്തമായി. ബോംബ് നിർമ്മിക്കുന്നതെങ്ങനെയെന്ന് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. 2004 ൽ റഷ്യയിൽ നടന്ന സമാനമായ സംഭവും മറ്റ് സ്ഥലങ്ങളിൽ നടന്ന ബന്ദിയാക്കലുകളും അയാൾ പഠിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുപിയിലെ ഫാറൂഖാബാദിലെ കസാരിയ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവ പരമ്പരകൾ അരങ്ങേറിയത്. ആറുമാസം മുതൽ 15 വരെ വയസ്സുള്ള കുട്ടികളെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതി സുഭാഷ് ബാതം വീടിന്റെ താഴെ നിലയിൽ ബന്ദികളാക്കുകയായിരുന്നു. ഇയാളുടെ മകളുടെ ജന്മദിന ആഘോഷത്തിനായി ഇവരെ ക്ഷണിച്ചതിനുശേഷമായിരുന്നു ഇത്. വ്യാഴാഴ്ച വൈകിട്ട് 5 30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടത്തിലെ ആറുമാസം പ്രായമായ കുഞ്ഞിനെ അതിനിടെ ബാൽക്കണിയിലൂടെ ഇയാൾ അയൽവാസിക്ക് കൈമാറി.

സംഭവമറിഞ്ഞ് ഗ്രാമവാസികൾ വീടുന് മുന്നിൽ തടിച്ചുകൂടുകയും സ്ത്രീകൾ മക്കളെ തിരികെ നിലവിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലർച്ചക്ക് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകിടന്ന പൊലീസിന് നേർക്ക് പ്രതി വെടിവെക്കാൻ തുടങ്ങിയപ്പോൾ പൊലീസ് തിരിച്ച് വെടിയുതിർത്തു. സംഭവസ്ഥലത്തു തന്നമെ സുഭാഷ് മരിക്കുകയായിരുന്നു.

വെടിവെയ്‌പ്പിനിടെ സുഭാഷിന്റെ ഭാര്യക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. അവിടെ നിന്ന രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ പിടികൂടിയ നാട്ടുകാര മർദ്ദനമഴിച്ചുവിടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 10 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് 40 കാരനായ സുഭാഷ് കൃത്യം നടത്തിയത്. നാല് മാസം മുമ്പ് കവർച്ചാ കേസിന് ഇയാൾ ജയിലിലായതാണ്. മറ്റ് ജയിൽപുള്ളികളിൽ നിന്നാകാം ഇത്തരമൊരു നടപടിക്ക് വേണ്ട പദ്ധതികൾ അയാൾക്ക് ലഭിച്ചത്. അവരുടെ സഹായത്തോടെ ഇയാൾ ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും ഐജി പറഞ്ഞു.

പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും കയ്യിലുള്ള ബോംബ് പൊട്ടിക്കുമെന്ന് അയാൾ ഭീഷണിമുഴക്കിയതോടെയാണ് വെടിവയ്‌ക്കേണ്ടി വന്നത്. കത്തിപ്പടരാവുന്ന ഇന്ധനം സുഭാഷ് നിലത്ത് ഒഴിക്കുന്നത് ഗ്രാമവാസികൾ കണ്ടിരുന്നു. അയാൾ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് മനസ്സിലായതോടെയാണ് വെടിവച്ചതെന്നും ഐജി വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് തോക്കുകളും വെടിയുണ്ടകളും ബോംബുകളും പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP