Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസെത്തിയത് പിടികിട്ടാപുള്ളിയെ പിടിക്കാൻ; പ്രതിയെ മുന്നിൽ നിർത്തി പ്രഖ്യാപന പോസ്റ്റർ പതിച്ച് പൊലീസ്; ഭീം ആർമിയുടെ നേതാവിനെ പിടിക്കാനെത്തിയ പൊലീസിന് പറ്റിയത് വമ്പൻ അമിളി; യുപി പൊലീസ് വിവാദത്തിൽ

പൊലീസെത്തിയത് പിടികിട്ടാപുള്ളിയെ പിടിക്കാൻ; പ്രതിയെ മുന്നിൽ നിർത്തി പ്രഖ്യാപന പോസ്റ്റർ പതിച്ച് പൊലീസ്; ഭീം ആർമിയുടെ നേതാവിനെ പിടിക്കാനെത്തിയ പൊലീസിന് പറ്റിയത് വമ്പൻ അമിളി; യുപി പൊലീസ് വിവാദത്തിൽ

ലഖ്നൗ: പ്രതിയെ മുന്നിൽ നിർത്തിക്കൊണ്ട് അയാൾ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റർ പതിച്ച് പൊലീസ്. ഉത്തർപ്രദേശ് പൊലീസാണ് വിവാദത്തിലാകുന്നത്. ഭീം ആർമി എന്ന ദളിത് സംഘടനയുടെ ദേശീയ അധ്യക്ഷൻ വിനയ് രത്തനെ അറസ്റ്റ് ചെയ്യാനെത്തിയ സഹാറൻപുർ പൊലീസ് ആണ് പ്രതിയെ മുന്നിൽ കിട്ടിയിട്ടും പിടികൂടാതെ വീടിനു മുന്നിൽ നോട്ടീസ് ഒട്ടിച്ചു മടങ്ങിയത്.

വിനയ് രത്തന്റെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെക്കുറിച്ച് അമ്മയോടും സഹോദരനോടും അന്വേഷിച്ചു. പ്രതി സ്ഥലത്തില്ലെന്ന് അറിഞ്ഞ് പ്രതിയെ കണ്ടെത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവ് ഭിത്തിയിൽ പതിച്ച് പൊലീസ് തിരിച്ചുപോയി.
2017ൽ സാമുദായിക സംഘർഷത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വിനയ് രത്തനെതിരെ കേസെടുത്തത്. ഇയാളെ പിടികൂടുന്നവർക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

വീട്ടിലെത്തിയ പൊലീസ് പ്രതിയുടെ സഹോദരൻ എന്ന ധാരണയിൽ സംസാരിച്ചത് പ്രതിയായ വിനയ് രത്തനോടുതന്നെയായിരുന്നു. പൊലീസ് വന്നു മടങ്ങിയതിനു തൊട്ടു പിന്നാലെ പിടികിട്ടാപ്പുള്ളിയായ പ്രതിയുമായി പൊലീസ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. രണ്ട് എസ്ഐമാരും മൂന്ന് കോൺസ്റ്റബിൾമാരുമടങ്ങുന്ന പൊലീസ് സംഘം രത്തനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പ്രതിയുടെ അമ്മയാണ് ആദ്യം പുറത്തുവന്നത്. കൂടെയുള്ള ആൾ തന്റെ ഇളയ മകനാണെന്നാണ് അമ്മ പരിചയപ്പെടുത്തിയത്.

സംഘത്തിലുണ്ടായിരുന്ന പൊലീസുകാരിൽ ആരും രത്തനെ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. തങ്ങൾ സംസാരിച്ചത് പ്രതിയായ രത്തനെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അബദ്ധം തിരിച്ചറിഞ്ഞ് ഏതാനും മണിക്കൂറുകൾക്കു ശേഷം പൊലീസ് സംഘം പ്രതിയുടെ വീട്ടിൽ വീണ്ടും എത്തി. എന്നാൽ അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രത്തൻ പിന്നീട് കോടതിയിൽ ഹാജരായി.

വീഡിയോയുടെ അടിസ്ഥാനത്തിൽ കൃത്യവിലോപം കാട്ടിയ പൊലീസ് സംഘത്തിനെതിരെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP