Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി നേതാക്കളുടെ നിയമലംഘനത്തിൽ മുഖം നോക്കാതെ നടപടി എടുത്ത ഡിവൈഎസ്‌പി ശ്രേസ്ത താക്കൂറിനെ സ്ഥലം മാറ്റി; 'ഒരു തീനാളത്തിനു സ്വന്തമായൊരു ഭവനമില്ല.. അതെവിടെ ചെന്നാലും പ്രകാശം പരത്തി കൊണ്ടേയിരിക്കുമെന്ന് ശ്രസ്തയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ബിജെപി നേതാക്കളുടെ നിയമലംഘനത്തിൽ മുഖം നോക്കാതെ നടപടി എടുത്ത ഡിവൈഎസ്‌പി ശ്രേസ്ത താക്കൂറിനെ സ്ഥലം മാറ്റി; 'ഒരു തീനാളത്തിനു സ്വന്തമായൊരു ഭവനമില്ല.. അതെവിടെ ചെന്നാലും പ്രകാശം പരത്തി കൊണ്ടേയിരിക്കുമെന്ന് ശ്രസ്തയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ലക്‌നൗ: ബിജെപി നേതാക്കന്മാർക്കെതിരെ നടപടി എടുത്തതിന്റെ പേരിൽ യുപിയിലെ ഡിവൈഎസ്‌പി ശ്രേസ്ത താക്കൂറിനെ സ്ഥലംമാറ്റി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. ബുലാന്ദേശ്വർ ജില്ലയിലെ സയാന പ്രവിശ്യയിലാണ് കഴിഞ്ഞ മാസം ഈ സംഭവം നടന്നത്. ഹെൽമെറ്റ് ധരിക്കാതെ മോട്ടോർസൈക്കിളിൽ വന്ന ബിജെപി നേതാവ് പ്രമോദ്കുമാറിന്റെ ഭീഷണിക്ക് മുന്നിലാണ് ശ്രേഷതാ സധൈര്യം നിലകൊണ്ടത്.

സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഈ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിരുന്നു. തങ്ങളുടെ അധികാരത്തിനും ധാർഷ്ട്യത്തിനുമേറ്റ കനത്ത തിരിച്ചടിയായിട്ടാണ് പ്രാദശിക നേതാക്കൾ ഈ സംഭവത്തെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ എംഎൽഎമാരും ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്.

പാർട്ടി അനുയായികളുടെയും നേതാക്കളുടെയും അഭിമാനം സംരക്ഷിക്കാൻ ശ്രേഷതയുടെ സ്ഥലം മാറ്റം അനിവാര്യമാണെന്നായിരുന്നു പാർട്ടി സിറ്റി പ്രസിഡന്റ് മുകേഷ് ഭരദ്വാജ് പറഞ്ഞത്. യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയിൽ സംസാരിച്ചു എന്നാണ് ഇദ്ദേഹം ശ്രേഷതയക്കെതിരായ വാദത്തിൽ പറഞ്ഞത്. സംഭവം നടക്കുന്ന സ്ഥലത്ത് ഭരദ്വാജ് എത്തുകയും പണം നൽകി ഒരു കോൺസ്റ്റബിളിനെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺസ്റ്റബിൾ പണം വാങ്ങാതെയിരുന്നത് ഭരദ്വാജിന് നാണക്കേടായി മാറിയിരുന്നു.

അതേസമയം തന്റെ സ്ഥലം മാറ്റിയ നടപടിയിലു ശ്രേസ്ത കുലുങ്ങിയിട്ടില്ല. അവർ ഫേസ്‌ബുക്കിൽ കുറിച്ചത് വൈറലായിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെയാണ്: 'ഒരു തീനാളത്തിനു സ്വന്തമായൊരു ഭവനമില്ല.. അതെവിടെ ചെന്നാലും പ്രകാശം പരത്തി കൊണ്ടേയിരിക്കും. നേപ്പാൾ അതിർത്തിയിലെ ബഹറായിച്ചിലേക്ക് എന്നെ സ്ഥലം മാറ്റിയിരിക്കുന്നു. എന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഞാനത് കണക്കാക്കുന്നു. അതിൽ സന്തോഷിക്കുന്നു. നിങ്ങൾ വിഷമിക്കണ്ട..എല്ലാവർക്കും ബഹറായിച്ചിലേക്ക് സ്വാഗതം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP