Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പിയടിക്കെതിരെ സംസ്ഥാനം ശക്തമായ നടപടി സ്വീകരിച്ചപ്പോൾ തോറ്റത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ; 150 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഒരാളു പോലും ജയിച്ചില്ല; ഉത്തർപ്രദേശിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകളിലാണു വിദ്യാർത്ഥികൾ കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്

കോപ്പിയടിക്കെതിരെ സംസ്ഥാനം ശക്തമായ നടപടി സ്വീകരിച്ചപ്പോൾ തോറ്റത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ; 150 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഒരാളു പോലും ജയിച്ചില്ല; ഉത്തർപ്രദേശിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകളിലാണു വിദ്യാർത്ഥികൾ കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്

മറുനാടൻ മലയാളി ബ്യൂറോ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ പൊതുപരീക്ഷയിൽ 150 സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ ഒരാളു പോലും ജയിച്ചില്ലെന്നു റിപ്പോർട്ട്. ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡിന്റെ(യുപിഎസ്ഇബി) പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകളിലാണു വിദ്യാർത്ഥികൾ കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്. കോപ്പിയടിക്കെതിരെ സംസ്ഥാനം സ്വീകരിച്ച ശക്മായ നടപടികളുടെ ഫലമായാണിതെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

98 സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും 52 സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസുകാരുമാണു പരാജയത്തിന്റെ കയ്പറിഞ്ഞത്. സർക്കാർ, എയ്ഡഡ് സ്‌കളൂകളും ഇവയിൽ ഉൾപ്പെടുന്നു. ഇത്തവണ കോപ്പിയടി തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് യുപിഎസ്ഇബി സെക്രട്ടറി നീന ശ്രീവാസ്തവ പറഞ്ഞു. സ്‌കൂളുകളോടു വിശദീകരണം ആവശ്യപ്പെടും. അവധിക്കുശേഷം ബോർഡ് പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ സ്‌കൂളുകളുടെ 'വിധി' തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഫലപ്രഖ്യാപനത്തിനു പിന്നാലെ മൂന്നുദിവസത്തേക്ക് അവധിയിലാണ് ബോർഡ് ഓഫിസ്.

പരീക്ഷാവിജയത്തിന്റെ കാര്യത്തിൽ 75 ജില്ലകളിൽ 50 സ്‌കൂളുകളാണ് ഇത്തവണ 'സെൻസിറ്റീവ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഗസ്സിപുർ ജില്ലയിൽ മാത്രം 17 സ്‌കൂളുകളാണ് ഇത്തരത്തിലുണ്ടായിരുന്നത്. ഇവയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 11 സ്‌കൂളുകളിലെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ ആറു സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ പരാജയപ്പെട്ടു.

അലഹബാദിലെ ആറ് സ്‌കൂളുകളിൽ എല്ലാവരും തോറ്റെങ്കിലും ജില്ലയിൽ നിന്നാണ് ബോർഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥി അഞ്ജലി വർമയുള്ളത്. അസംഗഢിൽ ആറും ബഹ്‌റിച്ച്, മിർസാപുർ, മൗ, ഹർഡോയ് എന്നിവിടങ്ങളിൽ അഞ്ചും ഔറിയ, കൗശംബി, കനൗജ്, മഥുര, ലഖിംപുർ ഖേരി, മെയിൻപുരി, അലിഗഡ്, അംബേദ്കർ നഗർ, ഹത്രാസ്, ബസ്തി, ഗോരഖ്പുർ, ജൗൻപുർ, അംറോഹ, ഡിയോറിയ, ലക്‌നൗ, ആഗ്ര എന്നിവിടങ്ങളിൽ ഒന്നും വീതം സ്‌കൂളുകളിലാണ് എല്ലാവരും പരാജയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP