Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടി അപൂർവ ബോസ് ഉൾപ്പെടെയുള്ളവരെ വ്യോമസേന രക്ഷിച്ചു; ഉപലോകായുക്തയും കുടുംബവും സുരക്ഷിതർ; ദുരിതബാധിതർക്ക് സൗജന്യസേവനവുമായി എയർ ഇന്ത്യ

നടി അപൂർവ ബോസ് ഉൾപ്പെടെയുള്ളവരെ വ്യോമസേന രക്ഷിച്ചു; ഉപലോകായുക്തയും കുടുംബവും സുരക്ഷിതർ; ദുരിതബാധിതർക്ക് സൗജന്യസേവനവുമായി എയർ ഇന്ത്യ

ജമ്മു: പ്രളയബാധിതമായ ജമ്മുകാശ്മീരിൽ കുടുങ്ങിയ ഉപലോകായുക്ത കെ സി ബാലചന്ദ്രനും കുടുംബവും സുരക്ഷിതരെന്ന് സൈന്യം അറിയിച്ചു. ഇവരെ സുരക്ഷിതരായി സൈനിക ക്യാമ്പിലെത്തിച്ചു. നടി അപൂർവ ബോസ് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്ന ശ്രീനഗർ-ലേ ദേശീയ പാത തുറന്നതായും സൈന്യം അറിയിച്ചു. ദുരിതത്തിലായവരെ ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിക്കാൻ സൗജന്യ സേവനം നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

അപൂർവ ബോസ് ഉൾപ്പെടെ 30 പേരെ വ്യോമസേനയാണ് രക്ഷപ്പെടുത്തിയത്. കശ്മീരിൽ ട്രക്കിങ്ങിനുപോയ നടി അപൂർവ ബോസ് സുരക്ഷിതയെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം  താമസിക്കുന്ന ഹോട്ടലിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതായി ബന്ധുക്കളെ അപൂർവ അറിയിച്ചിരുന്നു. കൊച്ചിയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള പതിനൊന്നംഗ സംഘത്തിനൊപ്പമാണ് അപൂർവ കശ്മീരിലെത്തിയത്.

കശ്മീരിൽ കുടുങ്ങിയ 369 മലയാളികളും സുരക്ഷിതരെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരെ ഡൽഹിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 150 പേർ ദാൽഗേറ്റിനു സമീപമുള്ള റോയൽ ഭാട്ടു ഹോട്ടലിലാണ് താമസിച്ചിരുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ഇവർക്ക് ഭക്ഷണം നൽകുമെന്ന് കരസേന അറിയിച്ചുവെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP