Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂറത്തിലെ തീപ്പിടുത്തത്തിൽ മരണം 23 ആയി; എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാൻ നിർദ്ദേശം; ആശുപത്രികളിലടക്കം സുരക്ഷാ പരിശോധന കർശനമാക്കി; പരിശീലന കേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ; ദാരുണസംഭവത്തിന് കാരണമായത് സുരക്ഷാ സംവിധാനങ്ങളുടെ കുറവാണെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ

സൂറത്തിലെ തീപ്പിടുത്തത്തിൽ മരണം 23 ആയി; എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാൻ നിർദ്ദേശം; ആശുപത്രികളിലടക്കം സുരക്ഷാ പരിശോധന കർശനമാക്കി; പരിശീലന കേന്ദ്രത്തിന്റെ ഉടമ അറസ്റ്റിൽ; ദാരുണസംഭവത്തിന് കാരണമായത് സുരക്ഷാ സംവിധാനങ്ങളുടെ കുറവാണെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ

മറുനാടൻ ഡെസ്‌ക്‌

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ മരണം 23 ആയി. അതിനിടെ, വാണിജ്യ കെട്ടിട സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാൻ സംസ്ഥാനത്തെ കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിർദ്ദേശം നൽകി. അതേസമയം സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാണരക്ഷാർഥം മൂന്നുംനാലും നിലകളിൽനിന്ന് പുറത്തേക്കുചാടിയ വിദ്യാർത്ഥികളാണ് മരിച്ചവരിൽ ഏറെയും.

സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് ദാരുണസംഭവത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. അതേസമയം, രക്ഷാപ്രവർത്തനം ഒരുമണിക്കൂറോളം വൈകിയെന്ന ആരോപണംശക്തമാണ്. വിദ്യാഭ്യാസപരിശീലനകേന്ദ്രം പ്രവർത്തിച്ചകെട്ടിടത്തിൽ അഗ്‌നിശമനസംവിധാനങ്ങൾ വേണ്ടവിധം ഇല്ലാത്തതും, അത്യാഹിതംനടന്നാൽ പുറത്തേക്കുപോകാൻ പ്രത്യേകം വഴികളില്ലാത്തതും അപകടത്തിന്റെ വ്യാപ്തികൂട്ടിയെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽനിന്ന് പുറത്തുപോകാനുള്ള വഴികളെല്ലാം ഒരുവശത്തു മാത്രമായിപോയതും തിരിച്ചടിയായി.

സുരക്ഷാ സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ കോച്ചിങ് സെന്റർ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം അവ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവ അടക്കമുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിക്കഴിഞ്ഞു. തലസ്ഥാനമായ ഗാന്ധിനഗറിലെ ലൈബ്രറിയും നാൽപ്പതോളം കോച്ചിങ് സെന്ററുകളും അധികൃതർ പൂട്ടി മുദ്രവച്ചു. അഗ്‌നിബാധയുണ്ടായ കെട്ടിടത്തിൽ ചിത്രരചനാ ക്ലാസ് നടത്തിവന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് കമ്മീഷണർ പറഞ്ഞു.

23 പേർ മരിക്കാനിടയായ തീപ്പിടിത്തത്തിൽ രണ്ട് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലും അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീപിടിത്തമുണ്ടായപ്പോൾ 50 ഓളം കുട്ടികൾ കെട്ടിടത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP