Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈ നോർത്ത് പിടിക്കാൻ ഗ്ലാമർ തന്നെ കോൺഗ്രസിന് ശരണം; നടി ഊർമിള മടോണ്ട്കർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന; രംഗീല ഫെയിം താരം കോൺഗ്രസിൽ ചേർന്നത് ബുധനാഴ്ച; തന്റേത് കോൺഗ്രസ് കുടുംബമെന്ന് ഊർമിള

മുംബൈ നോർത്ത് പിടിക്കാൻ ഗ്ലാമർ തന്നെ കോൺഗ്രസിന് ശരണം; നടി ഊർമിള മടോണ്ട്കർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സൂചന; രംഗീല ഫെയിം താരം കോൺഗ്രസിൽ ചേർന്നത് ബുധനാഴ്ച; തന്റേത് കോൺഗ്രസ് കുടുംബമെന്ന് ഊർമിള

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നടി ഊർമിള മടോണ്ട്കർ കോൺഗ്രസിൽ ചേർന്നു. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട ശേഷമായിരുന്നു പാർട്ടി പ്രവേശനം. 45 കാരിയായ ഊർമിള മുംബൈ നോർത്തിൽ നിന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. സജീവ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവട് വയ്പാണ് ഇതെന്ന് ഊർമിള പറഞ്ഞു. മഹാത്മ ഗാന്ധി, നെഹ്‌റു, പട്ടേൽ എന്നിവരുടെ ആശയധാരയിൽ അധിഷ്ഠിതമായ രാഷ്ട്രീയ സമീപനമുള്ള കുടുംബാംഗമാണ് താൻ. കുട്ടിക്കാലം മുതലേ തനിക്ക് സാമൂഹിക യാഥാർഥ്യങ്ങളെ കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

1983 ൽ മാസൂം എന്ന ചിത്രത്തിൽ ബാലതാരമായിരുന്നു ഊർമിളയുടെ ബോളിവുഡ് പ്രവേശനം. താരമായി മാറാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1995 ൽ സൂപ്പർ ഹിറ്റായ രാം ഗോപാലവർമയുടെ രംഗീലയാണ് ഊർമിളയെ പ്രശസ്തയാക്കിയത്. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഗ്രാമർ വഴി ആളുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ കാര്യത്തിൽ അത്തരം ചിന്തകൾ അകറ്റി നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു, ഊർമിള മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

2004ൽ നടൻ ഗോവിന്ദയെ രംഗത്തിറക്കി ബിജെപി.യുടെ പ്രമുഖ നേതാവ് രാം നായിക്കിൽനിന്ന് ഈ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. സിനിമാതാരങ്ങളെ ഇറക്കി പലകുറി മുംബൈ നോർത്ത് മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട് കോൺഗ്രസ്. സിനിമാതാരവും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുനിൽ ദത്ത് അഞ്ച് തവണ ജയിച്ച മണ്ഡലമാണ് മുംബൈ നോർത്ത്. 2004ൽ ഗോവിന്ദയും 2009ൽ പ്രിയ ദത്തും ഇവിടെ ജയിച്ചുകയറി. എന്നാൽ 2014ലെ രണ്ടാം മത്സരത്തിൽ യുവമോർച്ചയുടെ പൂനം മഹാജനോട് പ്രിയ ദത്ത് തോറ്റു. ഊർമിള വരുന്നതോടെ കാര്യങ്ങൾ ഉഷാറാകുമെന്നാണ് കോൺ്ഗ്രസ് പ്രതീക്ഷിക്കുന്നത്.ബിജെപിയുടെ ഗോപാൽ ഷെട്ടിയെയാണ് ഊർമിള മണ്ഡലത്തിൽ നേരിടേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP