Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വവർഗ രതി നിയമവിധേയമായതിന് പിന്നിൽ അമേരിക്കൻ കളി; ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടത്: സ്വവർഗ രതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി

സ്വവർഗ രതി നിയമവിധേയമായതിന് പിന്നിൽ അമേരിക്കൻ കളി; ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടത്: സ്വവർഗ രതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: സ്വവർഗ രതി നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നിൽ അമേരിക്കൻ കളിയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. സുപ്രീം കോടതി വിധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച സ്വാമി വൈകാതെ ഇന്ത്യയിൽ സ്വവർഗരതിക്കാർക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും പറഞ്ഞു.

സുബ്രഹ്മണ്യൻ സ്വാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ട്വീറ്റിലാണ് വിവാദ പരാമർശം. അത്തരമൊരു സാഹചര്യത്തിൽ, വിധി മറികടക്കാൻ അടുത്ത സർക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഒരാളുടെ സ്വകാര്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളേക്കുറിച്ച് ആരും ഉത്കണ്ഠപ്പെടുകയോ ആരെയും ശിക്ഷിക്കേണ്ടതോ ഇല്ല. ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. സ്വവർഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP