Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ച് ട്രംപ്: രാഷ്ട്രപതി ഭവനിലേക്ക് എത്തിയത് അശ്വാരൂഢ സേനയുടെ അകമ്പടിയോടെ; നിർണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഹൈദർബാദ് ഹൗസിൽ; ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറിൽ പ്രതിരോധ ഇടപാടുകൾ

ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ച് ട്രംപ്: രാഷ്ട്രപതി ഭവനിലേക്ക് എത്തിയത് അശ്വാരൂഢ സേനയുടെ അകമ്പടിയോടെ; നിർണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഹൈദർബാദ് ഹൗസിൽ; ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറിൽ പ്രതിരോധ ഇടപാടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്‌നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. പിന്നീട് ട്രംപ് രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. അൽപസമയത്തിനകം ഹൈദരാബാദ് ഹൗസിൽ എത്തുന്ന ട്രംപ് മോദിയുമായി ചർച്ചകൾ നടത്തും. നിർണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഇവിടെയാണ് നടക്കുന്നത്. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി മോദിയുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ തീരുമാനമായേക്കും. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ താനും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നാണു അഹമ്മദാബാദിലെ 'നമസ്‌തേ ട്രംപ്' വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചത്. ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്. ഊർജ, വാതക ഇടപാടുകളിൽ നിർണായക തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP