Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ ട്രെയിൻ അപകടത്തിൽ 25 മരണം 400 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടതിലേറെയും ഹരിദ്വാർ തീർത്ഥാടകർ; തീവ്രവാദ വിരുദ്ധ സേന അന്വേഷണം തുടങ്ങി

യുപിയിൽ ട്രെയിൻ അപകടത്തിൽ 25 മരണം 400 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടതിലേറെയും ഹരിദ്വാർ തീർത്ഥാടകർ; തീവ്രവാദ വിരുദ്ധ സേന അന്വേഷണം തുടങ്ങി

മുസാഫർ നഗർ: ഉത്തർപ്രദേശിലെ മുസാഫിൻ നഗറിനടുത്ത് ട്രെയിൻ പാളം തെറ്റി. 25 പേർ മരിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവർ ഉള്ളതിനാൽ ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയാണുള്ളത്.

പുരിയിൽ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരുന്ന പുരി-ഹരിദ്വാർ-കലിംഗ ഉത്കൽ എക്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രെയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. മുസാഫിർ നഗറിനടുത്ത് ഖതൗലി സ്റ്റേഷൻ പരിധിയിൽ വൈകിട്ട് 5.40 നാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണിത്. യാത്ര ഹരിദ്വാറിലേയ്ക്കായതിനാൽ അപകടത്തിൽ പെട്ടവവരിൽ അധികവും തീർത്ഥാടകരാണ്. അട്ടിമറി സംശയിക്കുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി.

പാളം തെറ്റിയ ബോഗികൾ ഒന്നുമുകളിൽ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാളത്തിൽ നിന്ന് തെന്നിമാറി സമീപത്തെ വീടുകളിലും ബോഗികൾ ഇടിച്ചു കയറി. യാത്രക്കാർ മാത്രമല്ല മരണപ്പെട്ടരിക്കുന്നത്. മീററ്റ് ജില്ലാ ആശുപത്രിയിലാണ് കൂടുതൽ പേരേയും പ്രവേശിപ്പിച്ചിരിക്കുന്നത്.പരിക്കേറ്റ എല്ലാവർക്കുള്ള ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഖതൗലിയിലില്ല, പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങൾ മാത്രമെ ഇവിടെയുള്ളു. അപകടം അട്ടിമറിയാണെന്ന സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര റെയിൽമന്ത്രി സുരേഷ് പ്രഭു സ്ഥിതിഗതികൾ വിലയിരുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം റയിൽവേ സഹമന്ത്രി മനോജ് സിൻഹ സ്ഥലം സന്ദർശിക്കും. ഉന്നത റെയിൽവേ അധികൃതർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അപകടത്തെ കുറിച്ചറിയാനുള്ള ഹെൽപ് ലൈൻ നമ്പരുകൾ ഇവയാണ്. 9760534054, 9760535101
മീററ്റ് ജില്ലാ ആശുപത്രിയിലെ നമ്പർ 94544 55183

കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് തീവണ്ടി അപകടങ്ങളാണ് ഉത്തർപ്രദേശിലെ ഉണ്ടായത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അപകടവും സംശയിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP