Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാജ്‌പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തിൽ 93 തടവുകാരെ ജയിൽ മോചിതരാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ; തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ടവർക്ക് ആശ്വാസമായി യോഗിയുടെ തീരുമാനം

വാജ്‌പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തിൽ 93 തടവുകാരെ ജയിൽ മോചിതരാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ; തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ടവർക്ക് ആശ്വാസമായി യോഗിയുടെ തീരുമാനം

ലക്‌നൗ : വാജ്‌പേയുടെ 93 ാം ജന്മദിനത്തിൽ 93 പേരെ ജയിൽ മോചിതരാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ക്രിസ്മസ് ദിനത്തിലാണ് യോഗി ആദിത്യനാഥ് 93 തടവുകാരെ പുറത്ത് വിടുന്നത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും, തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ട തടവുകാർക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുന്നത്. ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ പട്ടികയിൽനിന്നാണ് 93 പേരെ തിരഞ്ഞെടുത്തത്

ജയിൽ മോചിതരാകുന്നവരുടെ പേരിൽ കുടിശ്ശികയായി വരുന്ന പിഴത്തുക വിവിധ ട്രസ്റ്റുകൾ, എൻജിഒകൾ തുടങ്ങിയവയുമായി സഹകരിച്ച് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് ഇവരെ വെറുതെ വിടുന്നത്. ഇവർ മറ്റു കേസുകളിൽ പ്രതികളല്ലെന്നും ഉറപ്പാക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP