Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിച്ചിരിക്കുന്ന വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിച്ചു ബിജെപി നേതാവ്; മുൻ പ്രധാനമന്ത്രിയെ 'ദിവംഗതനാക്കി'യത് ഉത്തർ പ്രദേശിലെ മേയർ ശകുന്തള ഭാരതി

ജീവിച്ചിരിക്കുന്ന വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിച്ചു ബിജെപി നേതാവ്; മുൻ പ്രധാനമന്ത്രിയെ 'ദിവംഗതനാക്കി'യത് ഉത്തർ പ്രദേശിലെ മേയർ ശകുന്തള ഭാരതി

ലക്നോ: ജീവിച്ചിരിക്കുന്ന മുതിർന്ന ബിജെപി നേതാവിന് ആദരാഞ്ജലി അർപ്പിച്ചു ബിജെപിയുടെ മേയർ. മുൻ പ്രധാനമന്ത്രി കൂടിയായ അടൽ ബിഹാരി വാജ്‌പേയിക്കാണു ഉത്തർപ്രദേശിലെ അലിഗഢ് മേയറായ ശകുന്തള ഭാരതി ആദരാഞ്ജലി അർപ്പിച്ചത്.

വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നറിയാതെ ശകുന്തള അനുസ്മരണ പ്രഭാഷണം നടത്തിയത്.

'നമ്മുടെ മുൻപ്രധാനമന്ത്രി അടൽബീഹാരി വാജ്പേയി ഇപ്പോൾ നമ്മോടൊപ്പമില്ല, പക്ഷെ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്.' എന്നായിരുന്നു അലീഗഢിലെ ധർമ്മ ജ്യോതി മഹാവിദ്യാലയ സ്‌കൂളിൽ നടന്ന ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്ത് ശകുന്തള ഭാരതി സംസാരിച്ചത്. മേയറുടെ പ്രസംഗം ഞെട്ടലോടെയായിരുന്നു വേദിയിലുള്ളവർ കേട്ടത്. മദന്മോഹൻ മാളവ്യയുടെയും വാജ്പേയുടെയും ജന്മദിനാഘോഷങ്ങൾ ഒന്നിച്ചാണു നടത്തിയത്. മുമ്പും നിരവധി വിവാദപ്രസ്താവനകൾ നടത്തിയ നേതാവാണ് ശകുന്തള ഭാരതി. അലീഗഢ് സർവകലാശാലയിൽ ബീഫ് വിളമ്പിയെന്നും സർവകലാശാല അധികൃതർ പശുവിനെ കൊന്നെന്നും ക്ഷേത്രം തകർത്തെന്നും ഇവർ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP