Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്;മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത് അഭ്യുഹങ്ങൾ പടർന്നതോടെ

വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്;മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത് അഭ്യുഹങ്ങൾ പടർന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഡ്‌നിയിൽ അണുബാധയുണ്ടെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് വാജ്‌പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാജ്‌പേയിയെ പ്രവേശിപ്പിച്ചത് പതിവു പരിശോധനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എയിംസ് അധികൃതർ ഉച്ചയോടെയിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി. പിന്നാലെ ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജെ.പി. നദ്ദ തുടങ്ങിയവരുമെത്തിയതോടെ വാജ്‌പേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പടർന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയും എയിംസിലെത്തിയത് അഭ്യൂഹങ്ങൾ ശക്തമാക്കി. തുടർന്നാണ് ആശുപത്രി അധികൃതർ വീണ്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.

വാജ്‌പേയിയെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ 45 മിനിട്ടോളം ചെലവിട്ടു. വാജ്‌പേയിയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഡോക്ടർമാരുമായി സംസാരിച്ചു. കുടുംബാംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. പിന്നീട് മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ആശുപത്രിയിലെത്തി. അതേസമയം, വാജ്‌പേയിയുടെ നില തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. വാജ്‌പേയിയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് മുൻകേന്ദ്രമന്ത്രി പി. ചിദംബരം ട്വീറ്റ് ചെയ്തു. വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടെയെന്ന് പഴയ സഹപ്രവർത്തകൻ യശ്വന്ത് സിൻഹയും ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP