Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ഉടൻ; 31 രാജ്യങ്ങളിൽ നിന്നായി എത്തുക 38000 ഇന്ത്യക്കാർ

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ഉടൻ; 31 രാജ്യങ്ങളിൽ നിന്നായി എത്തുക 38000 ഇന്ത്യക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ നാട്ടിലെത്തിക്കുന്നത് 38000 ഇന്ത്യക്കാരെ. 31 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്കാരെ മൂന്നാം ഘട്ടത്തിൽ തിരികെ നാട്ടിലെത്തിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അമേരിക്കയിൽനിന്ന് 54, കാനഡയിൽനിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 വിമാനങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മെയ്‌ ഏഴിനാരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സർവീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിൽ 17,485 പേർ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേർ വിദ്യാർത്ഥികളും 8633 പേർ പ്രൊഫഷണലുകളുമാണ്. കരമാർഗം 32,000 ഇന്ത്യക്കാർ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP