Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബംഗ്‌ളാദേശിന് സ്വതന്ത്രരാഷ്ട്ര പദവി നൽകിയ 1971ലെ വിമോചന യുദ്ധം പാക്കിസ്ഥാൻ ഓർക്കുന്നത് നന്ന്; ഭീകരവാദം ദേശീയ നയംപോലെ കണ്ട് പ്രോത്സാഹിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു

ബംഗ്‌ളാദേശിന് സ്വതന്ത്രരാഷ്ട്ര പദവി നൽകിയ 1971ലെ വിമോചന യുദ്ധം പാക്കിസ്ഥാൻ ഓർക്കുന്നത് നന്ന്; ഭീകരവാദം ദേശീയ നയംപോലെ കണ്ട് പ്രോത്സാഹിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു

ന്യൂഡൽഹി: ഭീകരവാദത്തെ 'ദേശീയ നയം' പോലെ കണ്ട് പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ 1971ലെ അനുഭവം ഓർക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി മുതിർന്ന ബിജെപി നേതാവും എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുമായ വെങ്കയ്യ നായിഡു. ബംഗ്ലാദേശിന് സ്വതന്ത്ര രാഷ്ട്ര പദവി ഇന്ത്യ സമ്മാനിച്ച 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെക്കുറിച്ച് പാക്കിസ്ഥാൻ ഇടയ്ക്ക് ഓർക്കുന്നത് നല്ലതായിരിക്കുമെന്നാണ് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്. 'കാർഗിൽ പരാക്രം പരേഡി'ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അയൽക്കാർ അസ്വസ്ഥരാണ്. മറ്റു രാജ്യത്തുള്ളവരേയും അവർ അസ്വസ്ഥരാക്കുന്നു. എന്നാൽ ഞങ്ങളുടെ ഐക്യം നിങ്ങൾ മനസ്സിലാക്കണം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ജനങ്ങൾ ഒറ്റക്കെട്ടാണ്. അവർ ഒരുമിച്ച് പോരാടുകയും ചെയ്യും.

ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. അതിന് മതമില്ല. നിർഭാഗ്യവശാൽ ഭീകരവാദമാണ് പാക്കിസ്ഥാന്റെ ദേശീയ നയമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ സഹായിക്കുകയും തണലൊരുക്കകയും ചെയ്യുന്ന അയൽക്കാർ മനസ്സിലാക്കണം അവരിൽ നിന്ന് സഹായം ലഭിക്കെല്ലെന്ന്. 1971 യുദ്ധത്തിൽ സംഭവിച്ചത് പാക്കിസ്ഥാൻ ഓർത്തുവെക്കണം - വെങ്കയ്യ മുന്നറിയിപ്പു നൽകി.

ഭീകരവാദികളെ സഹായിക്കുന്നതും പിന്തുണയ്ക്കുന്നതും ഒരുതരത്തിലും സഹായിക്കില്ലെന്ന് നമ്മുടെ അയൽക്കാർ ഓർമിച്ചാൽ നന്ന്. 1971ലെ യുദ്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമല്ലോ. മനുഷ്യകുലത്തിന്റെ ശത്രുവാണ് ഭീകരവാദം. ഇതിന് പ്രത്യേകിച്ചു മതമില്ല. എന്നാൽ, ഭീകരവാദത്തെ മതവുമായി കൂട്ടിക്കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. നിർഭാഗ്യവശാൽ ഭീകരവാദത്തിനു പിന്തുണ നൽകുന്നത് അവരുടെ ദേശീയ നയമായി മാറിയിരിക്കുന്നു-വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ പാക്ക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലും ഉപരാഷ്ട്രപതി പദത്തിലേക്ക് നീങ്ങുന്ന വ്യക്തിയെന്ന നിലയിലും വെങ്കയ്യയുടെ പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് ചർച്ചയാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP